Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍ട്ടിക്കായി ജീവിതം നല്‍കി; പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:51 pm IST
in Thiruvananthapuram

വിപ്ലവ ദമ്പതികളായ കെ.പി. ശ്രീധരനും ഭാര്യ ലീലാവതിയും

നെയ്യാറ്റിന്‍കര: ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശങ്ങളില്‍ അടിത്തറ പാകാന്‍ അക്ഷീണം യത്‌നിച്ച വിപ്ലവദമ്പതികള്‍ വൃദ്ധാവസ്ഥയില്‍ പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു. കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഇന്ന് ഇവരെ വേണ്ട. ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാലില്‍ വാടകവീട്ടില്‍ കഴിയുന്ന എണ്‍പതു കാരനായ സഖാവ് കെ.പി. ശ്രീധരന്‍നായരും ഭാര്യ എഴുപത്തിയാറു വയസുള്ള സഖാവ് ലീലാവതിയ്‌ക്കുമാണ് ദുര്‍ഗ്ഗതി.

ഇരുവരും നല്ലപ്രായത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി സ്വന്തമായിരുന്ന എല്ലാം സമര്‍പ്പിച്ചു. ആരോഗ്യവും ഐശ്വര്യവും ക്ഷയിച്ച് വാര്‍ധക്യത്തിലെത്തിയപ്പോള്‍ തങ്ങള്‍ നട്ടുനനച്ചു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സങ്കടം മാത്രം ഇന്ന് ബാക്കി. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി യാതൊരുവിധ യാതനകളും ദുരിതവും അനുഭവിക്കാത്തവര്‍ ഇന്ന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തി.

കെ.പി. ശ്രീധരന്‍നായര്‍ തന്റെ പതിനാറാംവയസിലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. പതിനെട്ടാം വയസില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അന്ന് കുന്നത്തുകാലില്‍ കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍നായര്‍ ഒറ്റയ്‌ക്കായിരുന്നു. സഖാക്കളായി ആരുമില്ലായിരുന്നു. അക്ഷീണം പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് അടിത്തറപാകിയ ശ്രീധരന്‍നായരെ താമസിയാതെ കുന്നത്തുകാലിലെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നത് ശ്രീധരന്‍നായര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ 74 ദിവസത്തെ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സഹതടവുകാരനായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മന്ത്രിയാണ്. കണ്ണൂര്‍ ജയിലില്‍ തടവുകാരനായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി. അന്ന് വെറും ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ആനാവൂര്‍ നാഗപ്പന്‍ ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി. അന്ന് വെറും പ്രവര്‍ത്തകരായിരുന്ന ആറ്റിങ്ങല്‍ സുഗണന്‍, വിതുര തമ്പുപിള്ള തുടങ്ങിയവര്‍ ഇന്ന് പാര്‍ട്ടിയിലെ തലപ്പത്തുമാണ്. ശ്രീധരന്‍നായരും ഭാര്യ ലീലാവതിയും നെടുമങ്ങാടിനു സമീപം ബ്രൈമൂര്‍, ഇടുക്കി ജില്ലയിലെ പശുപാറ, ഉപ്പുതറ, പീരമൂട്, ദേവികുളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളിസമരങ്ങളില്‍ പങ്കെടുത്ത് നിരവധികേസുകളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിലും മുടവന്‍മുഗള്‍ സമരത്തിലും എകെജിയോടൊപ്പം മുന്നില്‍ തന്നെ ലീലാവതിയുമുണ്ടായിരുന്നു.

1937ല്‍ കണ്ണംമൂലയില്‍ പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ച ശ്രീധരന്‍നായര്‍ പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളൊടൊപ്പം നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലത്ത് താമസത്തിനെത്തി. ഒറ്റശേഖരമംഗലത്ത് അച്ഛന്റെ ചായകടയില്‍ സഹായിയായി തുടര്‍ന്നു. യുജനസമാജം കിസാന്‍വായനശാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീധരന്‍ ഒടുവില്‍ ചായക്കടയില്‍ നിന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങി.  അങ്ങനെ കുന്നത്തുകാലില്‍ ജീവിതവും ആരംഭിക്കുകയും ചെയ്തു. അവിടെവച്ചാണ് കുന്നനാട് പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.ചന്ദ്രശേഖരപ്പിള്ളയുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നത്. ചന്ദ്രശേഖരന്‍പ്പിള്ളയുടെ മകളായ ലീലാവതിയുമായി പരിചയപ്പെടുന്നതും ഇ കാലഘട്ടത്തിലായിരുന്നു ഈ പരിചയം ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു. അതിനുശേഷം കുന്നത്തുകാലില്‍ വാടകവീട്ടില്‍ താമസം തുടര്‍ന്നു. ദമ്പതികളുടെ മൂന്ന് മക്കളാണ് ഷീല,ഷാജി,രാജശേഖരന്‍ അച്ഛനെ പോലെ സഖാവ് തന്നെയായിരുന്ന മകന്‍ രാജ

ശേഖരന്‍ യുവജനപ്രസ്ഥാനങ്ങളില്‍ നേതാവായിരുന്നു. ഇന്ന് ജീവിക്കാനായി ആന്ധ്രയിലാണ്. മറ്റ് രണ്ടുപേരും വിവാഹത്തിനുശേഷം ഭര്‍ത്തൃഗൃഹത്തിലാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിടാന്‍ അക്ഷീണം പ്രവര്‍ത്തിച്ച കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യലീലാവതിക്കും ഇന്ന് ഒരുനേരത്തെ ആഹാരത്തിനും ആശുപത്രി ചെലവിനുമായി കുന്നത്തുകാല്‍ ജംഗ്ഷനിലെ ചെറിയ പെട്ടികടയിലെ വരുമാനം മാത്രമാണുള്ളത്. കൂടെ ഉണ്ടായിരുന്നവരും കൊണ്ടുനടന്ന് വളര്‍ത്തിയവരും ഇന്ന് പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായിട്ടും ആരോടും പരാതിയും പരിഭവുമില്ലാതെ ദമ്പതികള്‍ ജീവിക്കുകയാണ്.

ദുരിതാശ്വാസ ഫണ്ടുകള്‍ക്കും മറ്റും ലക്ഷങ്ങള്‍ പിരിവെടുക്കുന്ന പാര്‍ട്ടിസഖാക്കള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തൂണായിരുന്ന ഈ ദമ്പതികളെ സഹായിക്കാന്‍ വിട്ടുപോയത് തികഞ്ഞ നന്ദികേടാണെന്ന് പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തില്‍ കയറിയശേഷം പാര്‍ട്ടി നേതാക്കള്‍ ഈ പാവം വിപ്ലവദമ്പതികളുടെ ദുഃഖം കാണാതെപോയി. ഇന്ന് ഒരുനേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ഈ വൃദ്ധ ദമ്പതികള്‍ കഷ്ടപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി മറന്നാലും പാര്‍ട്ടിക്ക് വേണ്ടി പോരാടിയ പഴയ ആവേശത്തിലും ആദര്‍ശത്തിലുമാണ് ഈ വിപ്ലവദമ്പതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.