മുംബൈ: മഹാരാഷ്‌ട്രയിൽ ദളിത് യുവാക്കൾക്ക് മർദ്ദനം. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ സവർഗാവോൻ ഗ്രാമത്തിലെ രണ്ട് യുവാക്കളെയാണ് 25 പേരോളം വരുന്ന സംഘം ക്രൂരമായി മർദ്ദിച്ചത്.
യുവാക്കളുടെ ബൈക്ക് മറ്റൊരു വാഹനത്തെ മറികടന്നതാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇവരുടെ ബൈക്കിനു പിന്നാലെ വന്ന സംഘം യുവാക്കളെ നിർബന്ധിച്ച് തടഞ്ഞ് നിർത്തുകയും തങ്ങളെ മറികടക്കാനായോ എന്ന് ചോദിച്ചുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു.
വടിയും ഇഷ്ടികയ്‌ക്കും പുറമെ സംഘത്തിലുണ്ടായിരുന്നവർ ബെൽറ്റ് ഊരിയും യുവാക്കളെ ക്രൂരമായി മർദ്ദനമേൽപ്പിച്ചു. ഭാഗ്യം കൊണ്ടാണ് അക്രമികൾ തങ്ങളെ കൊല്ലാതിരുന്നതെന്ന് പോലീസിൽ പരാതി നൽകവെ യുവാക്കൾ പറഞ്ഞു. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















