കാൺപുർ: ഭാരതത്തിന്റെ ഭാവി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭഗവത്. ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ആർഎസ്എസ് സമ്മേളനത്തിനിടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത്.
നമ്മുടെ രാജ്യം സ്വയം സേവകരുടെ കൈകളിൽ സുരക്ഷിതമാണ്. നമ്മുടെ ഭരണ കർത്താക്കൾ മികച്ച സ്വയം സേവകരാണ്. നരേന്ദ്ര മോദി സർക്കാർ രാജ്യ നന്മക്കായി ആവിഷ്കരിച്ച പുത്തൻ പദ്ധതികൾ വിജയം കൈവരിക്കുമെന്നതിൽ സംശയമില്ല. ഏറ്റവും മികച്ച സർക്കാരാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















