ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. യുപിയിലെ ബദോഹി ജില്ലയിലെ ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്.
സ്കൂളിൽ നിന്നും മടങ്ങുന്നവഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേക്ക് തെറിച്ച് പോയി. ഏഴ് കുട്ടികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുണ്ട്. 19 കുട്ടികൾ സ്‌കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.
















