Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കഠിനാധ്വാനം, ആത്മവിശ്വാസം… വില്‍മ റുഡോള്‍ഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 10:58 pm IST
inSports

ഒളിമ്പിക്‌സില്‍ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി വളര്‍ന്നുനിന്ന അത്ഭുത അത്‌ലറ്റായിരുന്നു അമേരിക്കാരി വില്‍മ റുഡോള്‍ഫ്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞ വില്‍മ റുഡോള്‍ഫിന്റെ കുതിപ്പിന് കുതിപ്പിന് സാക്ഷ്യം വഹിച്ചത് 1960ലെ റോം ഒളിമ്പിക്‌സാണ്. അത്ഭുതത്തോടെയാണ് അന്ന് ലോകം ഈ താരത്തിന്റെ പ്രകടനം നോക്കിനിന്നത്.

മൂന്ന് സ്വര്‍ണം നേടിയാണ് വില്‍മ സൂപ്പര്‍താരമായി മാറിയത്. 100, 200 മീറ്ററുകളിലും 4-100 മീറ്റര്‍ റിലേയിലുമായിരുന്നു അവര്‍ പൊന്നണിഞ്ഞത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഒരു ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ വനിതയായി മാറാനും ദ ടൊര്‍ണാഡോ, ദ ബ്ലാക്ക് പേള്‍ എന്നീ പേരുകളില്‍ പ്രശസ്തയായ വില്‍മയ്‌ക്ക് കഴിഞ്ഞു.

വില്‍മ ഒരു കായികതാരമായി വളര്‍ന്നതുതന്നെ അത്ഭുതമാണ്. അമേരിക്കയിലെ ഗ്രാമപ്രദേശമായ ടെന്നസിയില്‍ 1940 ജൂണ്‍ 23ന് ജനിച്ചു വീണതുതന്നെ ഒരു രോഗിയായി. റെയില്‍വേ പോര്‍ട്ടറായ എഡിന്റെയും ബ്ലാങ്കിന്റെയും 22 മക്കളില്‍ 20-ാമത്തെ കുട്ടി. പൂര്‍ണ വളര്‍ച്ചയില്ലാതെ ജനിക്കുമ്പോള്‍ കുട്ടിക്ക് നാലര പൗണ്ട് തൂക്കം മാത്രം. പിന്നെ രോഗങ്ങളുടെ ഘോഷയാത്രയായി. പോളിയോ, ന്യൂമോണിയ, സ്‌കാര്‍ലറ്റ് ഫീവര്‍ എന്ന ശോണപ്പനി, ഇടതുകാലിന് സ്വാധീനക്കുറവ് വേറെ. ഏറെക്കാലം ജീവിക്കില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍, വില്‍മ വിധിയെയാണ് വെല്ലുവിളിച്ചത്. അതിജീവനത്തിന്റെ നാള്‍വഴികള്‍ പിന്നിട്ട് ഒമ്പതാം വയസില്‍ ഓര്‍ത്തോപീഡിക് ഷൂസ് ധരിച്ച് നടക്കാന്‍ പഠിക്കുകയും വ്യായാമത്തിന് ശേഷം ഓടാന്‍ ശീലിക്കുകയും ചെയ്തു. ഒടുവില്‍ കളിക്കളത്തിലുമെത്തി. ആദ്യം ബാസ്‌ക്കറ്റ്‌ബോള്‍. പിന്നെ ഓട്ടം. 16 വയസ് തികയുന്നതിന് മുമ്പെ വില്‍മ ഒരു മുത്തശ്ശിക്കഥയിലെന്നപോലെ അമേരിക്കയുടെ ഒളിമ്പിക് ടീമിലും സ്ഥാനം കണ്ടെത്തി.

അമേരിക്കയുടെ ഈ സ്റ്റാര്‍ റണ്ണര്‍ ആദ്യം പങ്കെടുത്തത് 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍. പക്ഷേ, ആദ്യ റൗണ്ടില്‍തന്നെ പുറത്ത്. എന്നാല്‍, 4-100 മീ. റിലേ ടീമംഗമായി 16-ാമത്തെ വയസില്‍ വെങ്കലവുമായാണ് അമേരിക്കയില്‍ തിരിച്ചെത്തിയത്. മൂന്നാം ലാപ്പിലാണ് ഓടിയത്. മെഡല്‍ നേടിയ ദിനത്തില്‍ തന്നെ വില്‍മ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഉടന്‍ ടെന്നസിയിലെ ക്ലാര്‍ക്‌സ് വില്ലയിലെത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സ്വന്തം ഹൈസ്‌കൂള്‍ ടീമിന് വേണ്ടി ബാസ്‌ക്കറ്റ് കളിക്കാനായിരുന്നു ധൃതിപിടിച്ച ഈ യാത്ര.

1959ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളിയും 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടി. അതേവര്‍ഷം തന്നെ അസോസിയേഷന്‍ ഓഫ് അമേരിക്കന്‍യൂണിവേഴ്‌സിറ്റി മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണം. പിന്നീട് തുടര്‍ച്ചയായ നാല് വര്‍ഷം വില്‍മയെ വെല്ലാന്‍ യൂണിവേഴ്‌സിറ്റി മീറ്റില്‍ ആളുണ്ടായില്ല.

നാലു വര്‍ഷം പിന്നെയും കടന്നുപോയി. വില്‍മ ആകെ മാറിയിരുന്നു. ഉയരം അഞ്ചടി പതിനൊന്നിഞ്ചിലെത്തി. ഒരമ്മ കൂടിയായിരുന്നു അപ്പോള്‍ അവര്‍. ടെന്നസി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ‘ടൈഗര്‍ ബെല്‍സില്‍’ അംഗവും. റോം ഒളിമ്പിക്‌സില്‍ വില്‍മ യാത്രതിരിച്ചത് ഏറെ പ്രതീക്ഷകളുമായാണ്. ബെറ്റി കുട്ബര്‍ട്ടിന്റെ പിന്‍ഗാമിയാവുകയെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ലോകത്തിലെ വേഗത കൂടിയ വനിതയായി ബെറ്റി നിറഞ്ഞുനിന്ന കാലഘട്ടമാണത്.

സെമിഫൈനല്‍ മത്സരങ്ങള്‍ക്കു ശേഷമാണ് 100 മീറ്ററില്‍ വില്‍മ ശരിക്കുമൊന്നെ് ഉണര്‍ന്നത്. ഫൈനലില്‍ ആ അത്ഭുതവും പിറന്നു വീണു. തൊട്ടടുത്ത എതിരാളിയെ മൂന്നുവാരയോളം പിന്നിലാക്കി ലോക റെക്കോഡ് ഭേദിച്ച് ഐതിഹാസിക വിജയം. 11 സെക്കന്‍ഡിലാണ് ഈ ഫിനിഷിങ്. ഷര്‍ളി സ്ട്രിക്‌ലാന്‍ഡ്, വിയേറ ക്രെപ്കിന എന്നിവരുടെ പേരിലുള്ള ലോക റെക്കോഡ് കടപുഴകി. എന്നാല്‍, അത് റെക്കോഡ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടില്ല. കാറ്റിന് വേഗം കൂടിയതായിരുന്നു കാരണം. ബ്രിട്ടന്റെ ഡൊറോത്തി ഹൈമറന്‍, ഇറ്റലിയുടെ ഗിസെപ്പിന ലിയോണ്‍ എന്നിവര്‍ പിന്നിലായി.

200 മീറ്ററിലും വില്‍മയുടെ വിജയം മികവുറ്റതായിരുന്നു. ഇത്തവണ 24.13 സെക്കന്‍ഡില്‍ ഓടിയെത്തി. അപ്പോള്‍ വില്‍മയുടെ പേരിലുണ്ടായിരുന്ന ലോക റെക്കോഡ് അഭേദ്യമായി നിലനിന്നു. ആദ്യ റൗണ്ടില്‍ ഒളിമ്പിക് റെക്കോഡ് തിരുത്തിയെന്നു മാത്രം. കോടീശ്വരപുത്രിയായ ജര്‍മ്മനിയുടെ ജൂട്ടഹീന്‍ വെള്ളിയും ബ്രിട്ടന്റെ ദൊറോത്തി ഹൈമാന്‍ വെങ്കലവും നേടി. പിന്നാലെ മാര്‍ട്ടിന ഹഡ്‌സന്‍, ലുസിന്‍ഡ വില്യംസ്, ബാര്‍ബറ ജോണ്‍സ് എന്നിവര്‍ക്കൊപ്പം വില്‍മ 4-100 മീ. റിലെയും സ്വര്‍ണം നേടി. 1962-ല്‍ 22-ാം വയസ്സില്‍ വില്‍മ റുഡോള്‍ഫ് ട്രാക്കിനോട് വിടപറഞ്ഞു. സ്റ്റാന്‍ഫോര്‍ഡില്‍ നടന്ന യുഎസ്-സോവിയറ്റ് മീറ്റില്‍ രണ്ട് സ്വര്‍ണം നേടിയ ശേഷമായിരുന്നു റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്.

1960-ല്‍ വില്‍മ യുണൈറ്റഡ് പ്രസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ട് വര്‍ഷം (1960, 61) അസോസിയേറ്റ് പ്രസ് വിമന്‍ അത്‌ലറ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചു. 1961-ല്‍ തന്നെ പിതാവിന്റെ മരണത്തിനു പിന്നാലെ അമേരിക്കയിലെ ഏറ്റവും മികച്ച അമച്വര്‍ അത്‌ലറ്റുകള്‍ക്ക് നല്‍കുന്ന ജെയിംസ് ഇ സുള്ളിവന്‍ അവാര്‍ഡും ലഭിച്ചു. 1983-ല്‍ യുഎസ് ഒളിമ്പിക്‌സ് ഹാള്‍ ഓഫ് ഫെയിമിലും ഇടംപിടിച്ചു. 1993-ല്‍ നാഷണല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡും 1994-ല്‍ നാഷണല്‍ വിമന്‍സ് ഹാള്‍ ഓഫ് ഫെയിമിലും വില്‍മ റുഡോള്‍ഫ് അംഗമായി.

അതിനുശേഷം സ്‌കൂള്‍ ടീച്ചറായി വില്‍മക്ക് ജോലി ലഭിച്ചു. 1994 ജൂലൈയില്‍ അമ്മ മരിച്ചു. അതേ വര്‍ഷം നവംബര്‍ 12ന് തന്റെ 54-ാം വയസില്‍ വില്‍മ റുഡോള്‍ഫ്ജീവിതത്തോട് വിടപറഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വില്‍മ നാഷ്‌വില്ലെയിലെ സ്വന്തം വീട്ടില്‍ വച്ചാണ് അന്തരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.