ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റ പെപ് ഗ്വാർഡിയോളയുടെ തുടക്കം തോൽവിയോടെ.
ഇന്നലെ നടന്ന മത്സരത്തിൽ ഗ്വാർഡിയോളയുടെ മുൻ ക്ലബായ ബയേൺ മ്യൂണിക്കാണ് സൗഹൃദ മത്സരത്തിൽ സിറ്റിയെ കീഴടക്കിയത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന പോരാട്ടത്തിൽ 1-0നായിരുന്നു ബയേണിന്റെ വിജയം.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 76-ാം മിനിറ്റിൽ എർഡൽ ഒസ്റ്റർക്കാണ് ബയേണിന്റെ വിജയഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ കാർലോ ആൻസലോട്ടിക്ക് വിജയത്തോടെ തുടക്കം കുറിക്കാനായി.
















