ഗണേശോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് മുല്ലയക്കലില്‍ നന്ദിനി നാഗരാജ്
ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സപ്തംബര്‍ നാലുമുതല്‍ ഏഴുവരെ ആലപ്പുഴയില്‍ നടത്തുന്ന സാര്‍വ്വജനീക ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിനു മുന്‍വശം പ്രവര്‍ത്തനം ആരംഭിച്ചു. നന്ദിനി നാഗരാജ് (മഹേശ്വരി) ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് സംഘചാലക് ആര്‍. സുന്ദര്‍, സായിമാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. രവിമേനോന്‍, കെ.പി. പരീക്ഷിത്ത്, എല്‍.പി. ജയചന്ദ്രന്‍, വി.ആര്‍.എം. ബാബു, സന്‍ജിത് ശിവാനന്ദന്‍, എം. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















