Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അത്തേരിക്കുന്നിലെ അനധികൃത ക്രഷര്‍ യൂണിറ്റിനെതിരെ ജനരോഷമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:49 pm IST
inWayanad

മാനന്തവാടി : വനവാസികളടക്കം നൂറു കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തോണിച്ചാല്‍ അത്തേരിക്കുന്നിലെ അനധികൃത ക്രഷര്‍യൂണിറ്റിനെതിരെ ജനരോഷം പുകയുന്നു. ഇരുപത് വര്‍ഷംമുമ്പ് സിമന്റ്കട്ട നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച ശിലബ്രിക്‌സ് എന്ന സ്ഥാപനത്തിനെതിരെ അന്നുമുതല്‍ക്കേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഉടമയുടെ സ്വാധീനത്തിനുമുന്നില്‍ അതെല്ലാം കെട്ടടങ്ങുകയായിരുന്നു.

എന്നാല്‍ യാതൊരുവിധ അനുമതിയുമില്ലാതെ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച വലിയബോളറുകള്‍ പൊടിക്കാ ന്‍ തക്കശേഷിയളള 115 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് ക്രഷറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയതോടുകൂടിയാണ് പ്രദേശവാസികളുടെ ദുരിതത്തിന് ആക്കംകൂടിയത്. ക്രഷറിന്റെ ടെസ്റ്റ് റണ്‍ നടത്തിയപ്പോള്‍മുതല്‍ പരിസരപ്രദേശങ്ങളിലുളള വീടുകള്‍ക്ക് വിളളല്‍ വീണ് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ സമരമുഖത്തേക്കിറങ്ങിയ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടവകഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്രഷര്‍യൂണിറ്റിന് 2015-16 വര്‍ഷത്തേക്കുളള ലൈസന്‍സ് നിരസിക്കുകയായിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയില്‍ ക്രഷര്‍ ഉടമ നല്‍കിയ ഹര്‍ജികള്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. ലൈസന്‍സ് പുതുക്കാനുളള ഈ വര്‍ഷത്തെ അപേക്ഷയും നിരസിക്കപ്പെട്ടതോടെ, ഇതിനെതിരെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള ട്രിബ്യൂണല്‍മുമ്പാകെ ഉടമ സമര്‍പ്പിച്ച അപ്പീലിന്‍മേല്‍ കേരളപഞ്ചായത്ത് രാജ് നിയമത്തിലെ 276(2) വകുപ്പ് പ്രകാരം പഞ്ചായത്ത് ഭരണസമിതി മുമ്പാകെ അപ്പീല്‍ നല്‍കുവാനും ആയത് ഭരണസമിതിയുടെ പരിഗണനക്ക് വരുന്നത്‌വരെ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിറങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാതെ ക്രഷറുടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.

ക്രഷര്‍ യൂണിറ്റിന്റെ എഴുപത്തിയഞ്ച് മീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന അത്തേരിക്കുന്ന് കോളനിയടക്കം ഇരുപതോളം കുടുംബങ്ങളാണ് തങ്ങളുടെ ദുര്‍വിധിയെ ശപിച്ച് ജീവിതം തളളിനീക്കുന്നത്. മാത്രമല്ല ക്രഷറിന്റെ സമീപത്തുകൂടി കടന്നുപോകുന്ന ഇടുങ്ങിയ പൊതുറോഡിലൂടെ വിദ്യാര്‍ത്ഥികളടക്കമുളളവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് തലങ്ങും വിലങ്ങും ചീറിപ്പായുന്ന ടിപ്പര്‍ലോറികളുയര്‍ത്തുന്ന അപകടഭീഷണിയും ചില്ലറയല്ല. ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ചിട്ടുളള നിബന്ധകള്‍ ഒന്നും പാലിക്കാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂണിറ്റിന് വേണ്ട ഒത്താശകള്‍ചെയ്യുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജില്ലാ ഓഫീസിലെ ചിലഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയുമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അത്തേരിക്കുന്നിലെ നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്ത പക്ഷം ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ അനിശ്ചിതകാല ഉപവാസമടക്കമുളള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.