ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെ സിപിഎം ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയ്‌ക്ക് 74 ശതമാനം പങ്കാളിത്തമുള്ള മെഡിക്കല്‍ കോളേജ് കരുവാറ്റയില്‍ സ്ഥാപിക്കുന്നത് നിലം നികത്തിയാണെന്ന് അറിഞ്ഞിട്ടും സിപിഎം നേതാക്കള്‍ ചെന്നിത്തലയോടൊപ്പം തറക്കല്ലിടീല്‍ ചടങ്ങില്‍ പങ്കെടുത്തു.
സിപിഎം മന്ത്രിമാര്‍ മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ അഴിമതി ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും ജില്ലാ നേതൃത്വം ചെന്നിത്തലയുമായി ഒത്തുതീര്‍പ്പ് തുടരുന്നതിന് പരിഷത്തിനെ തള്ളിയ പ്രസ്താവന തെളിവാണ്. നിലം നികത്തി സ്വകാര്യ കുത്തകകള്‍ക്ക് ആരോഗ്യ മേഖല തീറെഴുതാന്‍ അനുവദിക്കില്ലെന്നും സോമന്‍ പ്രസ്താവനയില്‍ പറഞ്ഞു.
















