ആലപ്പുഴ: കേരള റോവിങ് ആന്‍ഡ് പാഡലിങ് ബോട്ട്ക്ലബ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ ജലമേളകളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്നതിനും മണ്‍മറഞ്ഞ പ്രഗത്ഭരെ അനുസ്മരിക്കുന്നതിനുമായി രൂപീകരിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനം 23ന് നടക്കും. ചമ്പക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30നു നടക്കുന്ന സമ്മേളനം തോമസ് ചാണ്ടി എംഎല്‍എ നിര്‍വഹിക്കും. വള്ളംകളിയുടെ വ്യത്യസ്ത മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ ചുണ്ടന്‍വള്ള ശില്പി കോയില്‍മുക്ക് നാരായണനാചാരി, ഐ.കെ. മാത്യു നാഗവള്ളി, ആര്‍.എസ്. കുറുപ്പ്, പി.ഡി. ലൂക്ക്, പെരുമാള്‍ ജേക്കബ്, ജോസ് പുഷ്പമംഗലം, എം.പി. തങ്കപ്പന്‍, വി.എം. വര്‍ഗീസ്, കെ.എസ്. വര്‍ഗീസ്, വി.വി. ഗ്രിഗറി, എസ്. ശിവരാമന്‍നായര്‍ എന്നിവരോടുള്ള ആദരസൂച കമായാണ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് സി.ടി. തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കളക്ടര്‍ ആര്‍. ഗിരിജ ഫൗണ്ടേഷന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. മുന്‍ എംഎല്‍എ സി.കെ. സദാശിവന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ്, ജില്ലാപഞ്ചായത്തംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഫാ. ജോസഫ് വാണിയപ്പുരയ്‌ക്കല്‍, അഡ്വ. ജേക്കബ് ഏബ്രഹാം, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ സി ടി തോമസ്, ജോസഫ് ഇളംകുളം, ജോസഫ് മാത്യു ഇല്ലിപ്പറമ്പില്‍, വര്‍ഗ്ഗീസ് മാത്യു നെല്ലിക്കല്‍, മോന്‍സികുട്ടി മാത്യു എന്നിവര്‍ പങ്കെടുത്തു.
















