കൊട്ടാരക്കര: കൈതക്കോട് വേലംപോയ്കയിലെ ജലസംഭരണി വീണു മരിച്ച ബിജുഭവനത്തില്‍ അഭിയുടെ കുടുംബത്തിന് സഹായഹസ്തവുമായി പൂര്‍വസൈനിക സേവാ പരിഷത്ത് ജില്ലാ കമ്മിറ്റി.
പൂര്‍വസൈനിക പരിഷത്തിന്റെ വനിതാ വിഭാഗമായ സൈന്യ മാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ അനിത അജിത് സംഭവസ്ഥലം സന്ദര്‍ശിച്ചത് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാകമ്മിറ്റിയുടെ സേവാനിധിയില്‍ നിന്നാണ് കുടുംബത്തിന് ധനസഹായം നല്‍കിയത്. ആ കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ സഹായം അപര്യാപ്തമാെണന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ജില്ലാ പ്രസിഡന്റ് മധു വട്ടവിള ആവശ്യപ്പെട്ടു. സൈന്യ മാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ അനിത അജിത്, ജില്ലാ പ്രസിഡന്റ് മധു വട്ടവിള, മൈലം വാസുദേവന്‍, ഗുരുജി സേവാസമിതി രക്ഷാധികാരി ആര്.അരവിന്ദന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: