ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ആസ്തി തട്ടിപ്പുകേസിനെ കോണ്‍ഗ്രസ് ഭയപ്പെടുന്നതെന്തിനെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി. നാഷണല്‍ ഹെറാള്‍ഡ് ആസ്തി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവരുന്നതിനെയും കോണ്‍ഗ്രസിന് ഭയമാണ്. രേഖകള്‍ ലഭിക്കുന്നതിനായി വീണ്ടും കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
കേന്ദ്രധനമന്ത്രാലയത്തിലും മറ്റ് ഏജന്‍സികളിലുമുള്ള നാഷണല്‍ ഹെറാള്‍ഡ് ആസ്തികൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വാമിയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. ആഗസ്ത് 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടാനാണ് സ്വാമിയുടെ ശ്രമം. രേഖകള്‍ പരസ്യപ്പെടുന്നതിനെ വല്ലാതെ ഭയപ്പെടുകയാണ് കോണ്‍ഗ്രസെന്നും സ്വാമി പറയുന്നു.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സ്വാമിക്ക് നല്‍കണമെന്ന് വിചാരണ കോടതിയാണ് വിവിധ ഏജന്‍സികള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെ പരസ്യപ്പെടുത്തണമെന്ന ആവശ്യവും വിചാരണ കോടതി മുന്നോട്ടുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: