ന്യൂദല്‍ഹി: ഐഎസില്‍ ചേരുന്നതിനായി വിദേശത്തേക്ക് കടന്ന മലയാളികളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇറാന്റെ സഹായം തേടി. കാസര്‍കോട് ജില്ലയില്‍ നിന്നും കടന്നവര്‍ ടെഹ്റാനിലേക്കാണ് പോയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇറാന്റെ സഹായം തേടിയത്. 9 പുരുഷന്മാരും 4 സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന 15അംഗ സംഘമാണ് ടെഹ്റാനിലെത്തിയത്.ഇവര്‍ ടെഹ്റാനില്‍ എത്തിയ വിവരം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ വജയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ തേടിയിരിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം മസ്കറ്റിലും ദുബായിലുമായി രണ്ടു സംഘമായെത്തിയവര്‍ പിന്നീട് ഇവിടെയന്നും ടെഹ്റാനിലെത്തി. ടെഹ്റാനില്‍ നിന്നും സിറിയലിലേക്ക് കടക്കാനാണ് സംഘം ശ്രമിച്ചതെന്നും കേന്ദ്രഏജന്‍സികള്‍ കരുതുന്നു.
നിലവില്‍ മലയാളികളെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ല.
സിറിയയിലേക്കാണോ അഫ്ഗാനിലേക്കാണോ ഇവര്‍ പോയതെന്നതുള്പ്പെടെയുള്ള ആശങ്കകള്‍ ശക്തമാണ്. ഇതിന് സ്ഥിരീകരണം തേടിയാണ് കേന്ദ്രം ഇറാനുമായി ബന്ധപ്പെട്ടത്. അഫ്ഗാനിലെ ഐഎസ് ശക്തികേന്ദ്രമായ ഖൊറാസല് ഇവരെത്തിപ്പെട്ടോയെന്ന സംശയവും ശക്തമാണ്. വീട്ടുകാരുമായി ബന്ധപ്പെട്ടവര്‍ അഫ്ഗാനിലാണെന്ന സൂചനകളും കേന്ദ്രഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും കാണാതായവരെല്ലാം ആടുമേയ്ക്കല് ജീവിതചര്യയാക്കി മാറ്റാനായി പോയതാകാമെന്ന പ്രചാരണത്തിന്റെ കടകവിരുദ്ധമായ തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: