കൊല്‍ക്കത്ത: ധാക്ക ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഭാരതത്തിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗവാര്‍ റിസ്വിയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഗുല്‍ഷന്‍ കാര്‍നേജ് പശ്ചിമ ബംഗാളില്‍ ഒളിവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുന്നതിനു ഏഴു മാസം മുമ്പാണ് ഇയാള്‍ ഭാരതത്തിലേയ്ക്ക് കടന്നതെന്നും ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ധാക്ക ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നൂറിലധികം യുവാക്കള്‍ക്കായി ബംഗ്ലാദേശ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവരില്‍ പലരും രാജ്യം വിട്ടതായാണ് കരുതുന്നത്. ബംഗ്ലദേശിലെ ജമാ അത്തുല്‍ മുജാഹിദ്ദീന്‍(ജെഎംബി) പ്രവര്ത്തന് സുലൈമാനുവേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിരുന്നു. ഐഎസ് ഭീകരന് അബു അല്‍ മൂസ ബംഗാളിയുമായി സുലൈമാന്‍ ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ഒന്നിനാണ് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 24 ഓളം പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: