കൊല്‍ക്കത്ത: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അകമ്പടിയായി പോയ വാഹനം മലയിടുക്കിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.
ഡാര്‍ജിലിങില്‍ നിന്ന് ബഡോഗ്രാ വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയില്‍ ഇന്ന് രാവിലെ സൊനാഡയ്ക്ക് സമീപത്തായിരുന്നു അപകടം.
മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവ സ്ഥലം സന്ദര്‍ശിച്ചു. രാഷ്ട്രപതിക്ക് മൂന്നാമതായി അകമ്പടി സേവിച്ചിരുന്ന കാറാണ് റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേയ്ക്ക് പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: