Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അശാസ്ത്രീയമായ തടയണ നിര്‍മാണം: ഒരേക്കറോളം കൃഷിഭൂമിയും കൃഷിയും നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 02:31 pm IST
in Kasargod

കാഞ്ഞങ്ങാട്: വാട്ടര്‍ അതോരിറ്റിയുടെ അശാസ്ത്രീയമായ തടയണ നിര്‍മാണം മൂലം കര്‍ഷകര്‍ക്ക് നശിച്ചത് തങ്ങളുടെ കണ്ണായ കൃഷിസ്ഥലങ്ങളും കൃഷികളും. കോടോം ബേളൂര്‍ പഞ്ചായത്തിലെ പാലപ്പുഴ ഗോപാലന്‍ ആചാരി, താനത്തിങ്കാല്‍ കണ്ണന്‍, ബേഡഡുക്ക പഞ്ചായത്ത് പറക്കടവിലെ  നാരായണന്‍, അമ്പൂഞ്ഞി എന്നിവരുടെ ഒരേക്കറയോളം വരുന്ന കൃഷിഭൂമിയാണ് പാലപ്പുഴ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണമൂലം വെള്ളം കയറി നശിച്ചത്. ഇവരുടെ നുറോളം കവുങ്ങുകള്‍, കായ്ഫലമുള്ള തെങ്ങുകള്‍, വാഴ, വിവിധ മരങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ജീവനോപാധിയായ കണ്ണായ സ്ഥലമാണ് പുഴയിലെ വെള്ളം ഗതിമാറിയൊഴുകി ഒലിച്ചുപോയത്.

കോടോം ബേളൂര്‍ പഞ്ചായത്തിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി, ബേഡഡുക്ക പഞ്ചായത്തിലെ രാമങ്കയം  കുടിവെള്ള പദ്ധതി എന്നിവയിലേക്ക് വേണ്ടുന്ന വെള്ളം കെട്ടിനിര്‍ത്താനാണ് പാലപ്പുഴയില്‍ വാട്ടര്‍ അതോരിറ്റി നടവഴിയോടുകൂടിയുള്ള തടയണ നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍ണാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണത്തിന് ശേഷം പുഴയുടെ ഇരുകരയിലുമുളള കര്‍ഷികവൃത്തി മാത്രം കൈമുതലായുള്ള കര്‍ഷകര്‍ക്ക്  ഏറെ ഗുണകരമാകുമെന്ന് കരുതിയ തടയണ

ഒറ്റ മഴയോടുകൂടിത്തന്നെ കാലനായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ വീതിയുള്ള പുഴയില്‍ നിര്‍മ്മിച്ച തടയണക്ക് ആവശ്യമായ ഷട്ടര്‍ നിര്‍മിക്കാത്തതിനാല്‍ മഴ വെള്ളം ഇരുഭാഗങ്ങളിലേക്കും ഗതിമാറിയൊഴുകുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇരുഭാഗത്തേയും കര്‍ഷകരുടെ കൃഷി മാത്രമല്ല കൃഷിഭൂമിയാകെ ഒലിച്ചുപോയി. ഈ ഭാഗങ്ങളില്‍ 5 മീറ്റര്‍ താഴ്ചയിലാണ് മണ്ണ് ഒലിച്ചുപോയിട്ടുള്ളത്. കവുങ്ങുകള്‍ കടപുഴകി. പുഴയോരത്തുള്ള കണ്ണായ കൃഷിസ്ഥലമാണ് നശിച്ചത്.

അഞ്ചോളം ഷട്ടറുകളെങ്കിലും ആവശ്യമായ തടയണയില്‍ ആകെയുള്ളത് 3 ഷട്ടറുകള്‍ മാത്രമാണ്. ഇവയാണെങ്കില്‍ വെള്ളം പൂര്‍ണമായും ഒഴുകാനുള്ള സൗകര്യവുമില്ല. ആദ്യമഴയില്‍ തന്നെ ഇവയില്‍ ചപ്പുചവറുകള്‍ കെട്ടിക്കിടന്ന് ഒഴുക്ക് നിന്നു. നിര്‍മാണ ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ വെള്ളത്തിന്റെ ഒഴുക്കിനെപ്പറ്റി അധികാരികളോട് സൂചിപ്പിച്ചിരുന്നു. ഇത് വകവെക്കാതെയാണ് നിര്‍മാണം നടന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എംഎല്‍എ എന്നവര്‍ സ്ഥലം സന്ദര്‍ശിച്ചു. തടയണയുടെ ഇരുഭാഗങ്ങളിലും 100 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുക, ഷട്ടറിന്റെ എണ്ണം കൂട്ടുക, ഷട്ടറില്‍ മാലിന്യങ്ങള്‍ തടഞ്ഞ് നില്‍ക്കുന്നത് ഇല്ലാതാക്കാന്‍ തൊഴിലാളിയെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ നാട്ടുകാര്‍ അധികാരികളോടുന്നയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.