ന്യൂദല്‍ഹി: പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങ് പറഞ്ഞു.
ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം 2016-17 വര്‍ഷത്തില്‍ 270.10 ദശലക്ഷം ടണ്ണാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യ എണ്ണകളുടെ ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം നടത്താന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും ഇതിന് പരിഹാരമായാണ് നാഷണല്‍ ഓയില്‍ സീഡ്‌സ്, ഓയില്‍ ടാഡ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പയര്‍ വര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യത്തിനു കീഴില്‍ 2016-17 വര്‍ഷത്തില്‍ 1100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
















