ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് സ്വന്തം മെഡിക്കല്‍ എന്‍ട്രന്‍സ് നടത്താമെന്ന് സുപ്രീം കോടതി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്ത് കോടതിയുടെ തീരുമാനം. രാജ്യമൊട്ടാകെ പൊതു പ്രവേശന പരീക്ഷ (നിറ്റ്) നടത്തണമെന്ന കോടതി വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോടതി ഇന്നലെ റദ്ദാക്കിയുമില്ല.
ഈ നടപടി ശരിയായില്ലെന്ന് നിരീക്ഷിച്ച കോടതി പക്ഷെ ഇതിനെതിരെ നടപടിക്ക് മുതിര്‍ന്നില്ല. കേന്ദ്രനടപടി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് എന്നു കണ്ടാണിത്. മെയ് ഒമ്പതിനാണ് കോടതി വിധി വന്നത്. ഇതിനകം പല സംസ്ഥാനങ്ങളും സ്വന്തം പ്രവേശന പരീക്ഷകള്‍ നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് എന്ന് കേന്ദ്രം കോടതിയെ ബോധ്യപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: