ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചു. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മല്ല്യയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടികളുടെ ബാങ്ക് വായ്പ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്വത്തു വിവരങ്ങള്‍ വെളിപ്പടുത്താന്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവിട്ടത്. എന്നാല്‍ മല്ല്യ ഇതുവരെ അതിന് തയ്യാറായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 17 ബാങ്കുകളാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈസിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 9091 കോടി രൂപയാണ് വായ്പ്പയെടുത്തിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മല്ലയ്ക്കെതിരെ കേന്ദ്രം നടപടിയാരംഭിച്ചതിനെ തുടര്‍ന്ന് നാലായിരം കോടി തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
ജൂണ്‍ 11ന് 1411 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. അതിനിടെ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് 2494 കോടി രൂപ മാര്‍ച്ച്് 13ന് ബാങ്കുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് മല്ല്യ അറിയിച്ചു.
















