ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള വലിയ സാമ്പത്തിക വ്യത്യാസം പ്രകടമാക്കി കാര്‍ വിപണി. പാക്കിസ്ഥാനില്‍ ഉത്പ്പാദിപ്പിച്ച് അവിടെ തന്നെ വില്‍ക്കുന്ന കാറുകളുടെ നാലിരട്ടി കാറുകളാണ് ഭാരതം കയറ്റുമതി ചെയ്യുന്നതു മാത്രം.
പാക് ആട്ടോമോട്ടീവ് മാനുഫാക്ചറേഴ്സ് അസോസിയേഷനില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ കണക്കുകള്‍ പോലും നമ്മെ അമ്പരപ്പിക്കും. ഏഷ്യയിലെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരം അത്രമാത്രം വലുതാണ്.
2014-’15ല്‍ ഭാരതം ഉത്പാദിപ്പിച്ച് ഇവിടെത്തന്നെ വിറ്റ കാറുകളുടെ എണ്ണം 23.56 ലക്ഷമാണ്. അതേ വര്‍ഷം പാക്കിസ്ഥാനില്‍ ഉല്‍പ്പാദിപ്പിച്ച് അവിടെത്തന്നെ വിറ്റവ് വെറും 1.52 ലക്ഷം കാറുകള്‍. അതേ വര്‍ഷം ഭാരതം കയറ്റുമതി ചെയ്തത് 5.74 ലക്ഷം കാറാണ്. പാക്കിസ്ഥാനില്‍ ഉല്‍പ്പാദിപ്പിച്ചതിന്റെ നാലിരട്ടി. താരതമ്യം ഞങ്ങളെ നാണം കെടുത്തി. ഞങ്ങള്‍ ചിത്രത്തില്‍ ഒരിടത്തുമില്ല. പാക്ക്് അസോസിയേഷന്റെ ഒരു ഭാരവാഹി പറഞ്ഞു.
പാക്കിസ്ഥാന് സ്വന്തമായി ഒരു കാര്‍ നിര്മ്മാതാവുമില്ല. എന്നാല്‍ ടാറ്റാ, മഹീന്ദ്ര, അശോക് ലൈലാന്റ്, ഹീറോ ഗ്രൂപ്പ് തുടങ്ങി നിരവധി സ്വന്തം കാര്‍ നിര്‍മ്മാതാക്കളാണ് നമുക്കുള്ളത്. മാത്രമല്ല ടാറ്റാ ബ്രിട്ടനിലെ ലോകപ്രശ്സതരായ കാര്‍ നിര്‍മ്മാതാക്കളായ ജാഗാ്വറും ലാന്‍ഡ് റോവറും വാങ്ങി സ്വന്തമാക്കുകയും ചെയ്തിരുന്നു.
മഹീന്ദ്ര സങ്ങയങ്ങ് മോട്ടോഴ്സും സ്വന്തമാക്കി. സമ്പന്നരായ പാക്കിസ്ഥാനികള്‍ ജപ്പാന് കാറുകളേ വാങ്ങാറുമുള്ളൂ. പാക് കാറുകള്‍ കൊള്ളില്ല എന്നതു തന്നെ കാരണം. മാത്രമല്ല സെക്കണ്ട് ഹാന്‍ഡ് കാറുകളുടെ കേന്ദ്രമായി പാക്കിസ്ഥാന് മാറുകയും ചെയ്തു. പാക്കിസ്ഥാന് ഒന്നുമുണ്ടാക്കിയില്ല. പിന്നെങ്ങനെ മെയ്ക്ക് ഇന്‍ പാക്കിസ്ഥാന് പറയും. അസോസിയേഷന് ഭാരവാഹി ചോദിച്ചു.
















