കണ്ണൂര്‍: സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ലോക ജനസംഖ്യാ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് കെ എം ഷീബ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ ക്ലാസ്സെടുത്തു. വി.പി.അജിത, ടി ഷീബ, ഗീത പാലേരി, പി.ഷൈമ, സന്ധ്യ സുകുമാരന്‍, ഷീല ഫിലിപ്പ്, കെ.പി.ഇന്ദിര എന്നിവര്‍ സംസാരിച്ചു. പി.കെ.സ്വപ്‌ന സ്വാഗതവും കെ.എം.സരിത നന്ദിയും പറഞ്ഞു.
















