Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിഎസിന്റെ ദുര്യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:23 pm IST
inVicharam

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കലക്കന്‍ പ്രസംഗങ്ങള്‍ നടത്തി എല്‍ഡിഎഫിന് സീറ്റുകള്‍ നേടിക്കൊടുത്ത വിഎസിനെ കാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുമെന്ന് പറഞ്ഞവര്‍ക്കിന്ന് മിണ്ടാട്ടമില്ല! ‘ആന കൊടുത്താലും ആശ കൊടുക്കരുത്’ എന്നാണ് ചൊല്ല്.

സീനിയര്‍ സിറ്റിസണ്‍ ആളുകള്‍ക്ക് നല്‍കിവരുന്ന ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്കപ്പുറം നല്ലൊരു പദവി അര്‍ഹിക്കുന്ന അദ്ദേഹത്തെ ഇങ്ങനെ അപമാനിക്കരുത്.

രണ്ടാമതൊരു ഉൗഴംകൂടി മുഖ്യമന്ത്രിയാകുമെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടിയിരുന്നത് കുറച്ചുകൂടി പ്രായംകുറഞ്ഞ വ്യക്തിയെയായിരുന്നു. പാര്‍ട്ടി നിശ്ചയത്തിന് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെങ്കിലും പാര്‍ട്ടിയോട് യോജിക്കുകയാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ ബലഹീനതയല്ല, മറിച്ച് പാര്‍ട്ടിയോടുള്ള കൂറാണ്. അത് അദ്ദേഹത്തിന്റെ മഹത്വമായി കാണണം. ഇല്ലെങ്കില്‍ പണ്ടത്തെ പല സഖാക്കള്‍ക്കുമുണ്ടായ അനുഭവം തനിക്കും ഉണ്ടാകുമെന്ന് വിഎസിന് അറിയാമായിരുന്നു.

വെറും ഒരു എംഎല്‍എയായിരിക്കേണ്ട ആളല്ല അദ്ദേഹം. അതിനുപകരം വളരെ ഗൗരവമുള്ളൊരു സ്ഥാനം അദ്ദേഹത്തിന് പാര്‍ട്ടി നല്‍കണമെന്നും രാഷ്‌ട്രീയമൊന്നും ഇല്ലാത്തവര്‍പോലും അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം ഇങ്ങനെ മൗനിയായിരിക്കുന്നത് ആളുകള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമാണ്.

എന്‍.യു. പൈ

കൊച്ചി

അപകടങ്ങള്‍ പെരുകുന്നു

വാഹനാപകടങ്ങള്‍ ദിവസം കൂടുംതോറും കൂടിവരുന്നു. മത്‌സരിച്ച ഓടുന്ന ബസുകളും യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാത്ത ഓട്ടോ, ബൈക്കുകള്‍ എന്നിവ കൂട്ടിയിടിക്കാത്ത ദിവസങ്ങളില്ല. ദിനംപ്രതി കൗമാരപ്രായക്കാര്‍ കാലപുരിയിലേക്ക് യാത്രയാകുന്ന വാര്‍ത്തയാണ് പത്രങ്ങള്‍ എടുത്താല്‍ കാണാന്‍ കഴിയുന്നത്.

ഓട്ടോ, ബൈക്കുകള്‍ എന്നിവ വളരെ ജാഗ്രതയോടെ ഓടിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളില്‍നിന്ന് ഒരു അശ്രദ്ധ വന്നാല്‍ നിങ്ങള്‍ മാത്രമല്ല മറ്റുള്ള നിരപരാധികള്‍ക്കും വിനയാകുന്നു. മഴക്കാലത്ത് ഹെല്‍മറ്റ് ധരിക്കാതെ കണ്ണുകാണാന്‍ പറ്റാതെ ചീറിപ്പാഞ്ഞുപോകുന്ന ബൈക്കുകള്‍ കാണുമ്പോള്‍ കാലന്‍ പോത്തിന്‍പുറത്ത് വരുന്നതുപോലെ തോന്നിപ്പോകും.

നിയമപാലകര്‍ കര്‍ശനമായി നിയമങ്ങള്‍ നടപ്പിലാക്കുക. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനഡ്രൈവറുടെ ലൈസന്‍സ് പിടിച്ചുവെക്കുക. പിഴ അടക്കുന്നത് ഒരു പരിഹാരമേ അല്ല. കാരണം നിയമം ലംഘിച്ചാല്‍ പിഴയടച്ച് രക്ഷപ്പെടാമെന്ന ബോധ്യം ഡ്രൈവര്‍മാരില്‍ കടന്നുകൂടിയിരിക്കുന്നു.

ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് നഷ്ടമാകുമെന്ന ബോധമുണ്ടായിരുന്നാല്‍ കുറച്ചൊക്കെ ഭയം ജനിപ്പിക്കും. ബന്ധപ്പെട്ട അധികാരികള്‍ ഓട്ടോ, ബൈക്ക് എന്നിവയുടെ ഓവര്‍സ്പീഡ് കര്‍ശനമായി നിയന്ത്രിക്കാന്‍ നടപടി എടുക്കണം.

ഒ.പി. നമ്പീശന്‍

മഞ്ചേരി

ധവളപത്രം മരണവാറണ്ടോ?

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും നിത്യച്ചെലവിനുപോലും വകയില്ലന്നും കാണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ധവളപത്രം ഇറക്കുകയുണ്ടായല്ലോ. ധവളപത്രം കരിമ്പത്രമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നും യുഡിഎഫ് പ്രതിപക്ഷം പറഞ്ഞിരുന്നു. ധവളപത്രത്തില്‍ പറയുന്നപോലെ പൊതുകടം ഒന്നര ലക്ഷം കോടിയോളം വരുമെങ്കില്‍ അതിനെ സംസ്ഥാനത്തിന്റെ മരണവാറണ്ട് എന്നു വിശേഷിപ്പിക്കുകയായിരിക്കും ഉചിതം. കാരണം മൂന്നു കോടി നാല്‍പതു ലക്ഷം ജനങ്ങളില്‍ ഓരോരുത്തരും 44000 രൂപ കടക്കാരനാണ് എന്ന അവസ്ഥ തികച്ചും ആശങ്കാജനകമാണ്.

ഇത്ര വലിയ ഒരു ഋണബാദ്ധ്യത ജനത്തിന്റെ തലയില്‍ കെട്ടിവച്ചതിലുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്? ഖജനാവില്‍ വേണ്ടത്ര പണം ഇല്ലാതിരിക്കെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒരോ വര്‍ഷവും പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നതെന്നും അതെല്ലാം നടപ്പിലാക്കാനായി വരുമാനം വര്‍ദ്ധിപ്പിക്കാതെ കടം എടുത്തു കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുകയായിരുന്നെന്നും ധവളപത്രം ആരോപിക്കുന്നു. വാസ്തവത്തില്‍ ഇക്കണ്ട കടമെല്ലാം വരുത്തി വയ്‌ക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതികളെല്ലാം നടപ്പാക്കിയിട്ടാണോ യുഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോയത്? അതിനെക്കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് ധവളപത്രത്തിലുണ്ടോ?

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Food

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Food

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.