Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍ക്കിടകപുണ്യം നുകരാന്‍ നാലമ്പല തീര്‍ത്ഥയാത്രയ്‌ക്ക് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:58 pm IST
inErnakulam

 

പിറവം: കര്‍ക്കിടക പുണ്യം നേടുന്നതിനുള്ള നാലമ്പലദര്‍ശന തീര്‍ത്ഥയാത്ര 16ന് തുടങ്ങും. ഒരുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥയാത്ര ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ നാലമ്പല ദര്‍ശനപഥത്തിലെ പ്രധാനക്ഷേത്രങ്ങളായ മാമ്മലശ്ശേരി ശ്രീരാമസ്വാമി, മേമ്മുറി ഭരതപ്പിള്ളി, മുളക്കുളം ലക്ഷ്മണസ്വാമി, മാമ്മലശ്ശേരി കാവുങ്കടയിലെ ശത്രുഘ്‌ന സ്വാമി തുടങ്ങിയ ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയാണ് നാലമ്പലതീര്‍ത്ഥയാത്ര.

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥാടനം ആരംഭിച്ച് മേമ്മുറി ഭരതപ്പിള്ളി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍നിന്ന് തിരിച്ച് മാമ്മലശ്ശേരി കാവുങ്കടയിലെ നെടുങ്ങാട്ട് ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോഴാണ് തീര്‍ത്ഥാടനചക്രം പൂര്‍ണ്ണമാകുന്നത്. രാമമംഗലം പഞ്ചായത്തിലെ മാമ്മലശ്ശേരിയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം കുടികൊള്ളുന്നത്. മാന്‍വേഷംപൂണ്ട മായാവിയായ മാരീചനെ വധിച്ചശേഷം സീതാവിരഹിയായി വനത്തില്‍ കഴിയുന്ന ശ്രീരാമചന്ദ്രനാണ് മാമ്മലശ്ശേരി ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമബാണമേറ്റ മാരീചന്റെ ജഡം കിടന്നപ്രദേശം ആദ്യം മാന്‍മലച്ചേരിയായി, പീന്നീട് മാമ്മലശ്ശേരിയായി മാറുകായാണുണ്ടായത് എന്നാണ് ഐതിഹ്യം.

ശ്രീരാമസ്വാമി ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ വടക്ക്-കിഴക്ക് ഭാഗത്താണ് മേമ്മുറി ഭരതപ്പിള്ളിക്ഷേത്രം. ശ്രീരാമചന്ദ്രന്റെ വനവാസകാലത്ത് അദ്ദേഹത്തെ അന്വേഷിച്ച് വനത്തിലേയ്‌ക്ക് പുറപ്പെട്ട ഭരതസ്വാമി കൂട്ടംതെറ്റി വനത്തില്‍ ഒറ്റപ്പെട്ട്‌പോയ സ്ഥാനമാണ് മേമ്മുറി ഭരതപ്പിള്ളി ക്ഷേത്രമെന്നും വിശ്വസിക്കുന്നു. പടിഞ്ഞാറ് ദര്‍ശനമായി ചതുര ശ്രീകോവിലില്‍ കുടികൊള്ളുന്ന മുളക്കുളം ലക്ഷ്മണ സ്വാമിക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. രാമമംഗലം പഞ്ചായത്തില്‍ തന്നെ മാമ്മലശ്ശേരി കാവുങ്കടയിലാണ് നെടുങ്ങാട് ശത്രുഘ്‌ന സ്വാമി ക്ഷേത്രം. ശ്രീരാമചന്ദ്രനെ അയോദ്ധ്യയിലേയ്‌ക്ക് മടക്കികൊണ്ടുവരാന്‍ വനത്തിലെത്തിയ ശത്രുഘ്‌നസ്വാമി കാട്ടില്‍ അകപ്പെട്ടു. അവിടുത്തുകാര്‍ പിന്നീട് നെടുക്കാട്ടുതേവര്‍ എന്നുവിളിച്ച് ആചരിച്ച് തുടരുകയും ചെയ്തു. അഷ്ടമംഗല ദേവപ്രശ്‌നപ്രകാരം നെടുങ്ങാട് തേവര്‍ക്ക് ക്ഷേത്രം പണിത് കുടിയിരുത്തുവാന്‍ വിധിക്കുകയും തുടര്‍ന്ന് ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്.

ജില്ല നാലമ്പല തീര്‍ത്ഥാടനത്തിന് നാളെ വൈകിട്ട് 5ന് കളക്ടര്‍ രാജമാണിക്യം തിരിതെളിയിക്കും. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പിറവം എംഎല്‍എ അനൂപ് ജേക്കബ്, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുന്‍വര്‍ഷത്തെപോലെതന്നെ നാലമ്പല തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വാഹനസൗകര്യവും ഭക്ഷണവും മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്ന് ലഭിക്കുമെന്ന് ജില്ലാ നാലമ്പല തീര്‍ത്ഥാടന സമിതി ഭാരവാഹികളായ പി.ആര്‍. ലക്ഷ്മണന്‍, പി.പി. സുരേഷ്‌കുമാര്‍, പി.ആര്‍. ശശികുമാര്‍, എ.എന്‍. പ്രദീപ് നമ്പൂതിരി എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.