അഹമ്മദാബാദ്: ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിച്ച് 60 രാമസേവകരെ വധിച്ച കേസുമായി ബന്ധപ്പെട്ടുള്ള സൂത്രധാരകന്മാരില്‍ ഒരാള്‍ കൂടി പിടിയില്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം, കുറ്റപത്രത്തില്‍ രണ്ടാമതായി പേരുള്ള ഇമ്രാന്‍ ബാതൂക്കിനെയാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മഹാരാഷ്‌ട്രയിലെ മലേഗാവില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
2002 ഫെബ്രുവരിയിലാണ് സബര്‍മതി എക്‌സ്പ്രസ് ഭീകരര്‍ കത്തിച്ചത്. അയോദ്ധ്യ സന്ദര്‍ശനത്തിന് പുറപ്പെട്ട 60 തീര്‍ത്ഥാടകരാണ് അന്ന് വെന്ത് മരിച്ചത്. ആക്രമണത്തിന് ശേഷം ഇമ്രാന്‍ മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
മേയില്‍ ഗുജറാത്തിലെ ഭീകരവിരുദ്ധസേന മുഖ്യപ്രതികളിലൊരാളായ ഫറൂഖ് ഭാനയേ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ തന്നെ പഞ്ച്മഹല്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വഷണസംഘം 94 പേര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. കോടതി അതില്‍ 30 പേര്‍കുറ്റക്കാരാണെന്ന് കണ്ടെത്തി 11 പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കാസിം ഇബ്രാഹിം ബാമെദിയേയും ഖാദിര്‍ അബ്ദുള്‍ ഗാനിയേയും ഹുസൈന്‍ സുലൈമാന്‍ മോഹനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















