ന്യൂദല്‍ഹി: വിവാദ ഇസ്ലാം മതപ്രചാരകന്‍ ഡോ. സക്കീര്‍ നായികിന് സൗദി അറേബ്യ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത് കോടിക്കണക്കിന് രൂപ. ബ്രിട്ടനിലും സൗദിയിലുമാണ് സക്കീറിന്റെ പ്രധാന ധന സ്രോതസുകള്‍.
സക്കീറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശ സംഭാവനാ നിയന്ത്രണച്ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ബംഗ്ളാദേശില്‍ 20 വിദേശികളുടെ കഴുത്തറുത്തവര് അടക്കം പല ഭീകരര്‍ക്കും സക്കീര്‍ പ്രചോദനമായിട്ടുെണ്ടന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഇയാള്‍ക്ക് പണം ലഭിക്കുന്ന സ്രോതസുകള്‍ കേന്ദ്രം അന്വേഷിച്ചുതുടങ്ങി. സൗദിയിലും ബ്രിട്ടനിലുമുള്ള, ഇയാള്‍ക്ക് വന്‍ തുകകള്‍ നല്കുന്നവരെപ്പറ്റിയും അന്വേഷണമുണ്ട്. തീവ്രവാദ ഗ്രൂപ്പുകളാണോ ഇയാള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നാണ് സംശയം. ഐആര്‍എഫിന് ലഭിച്ച വിദേശ ഫണ്ട് സംബന്ധിച്ച രേഖകള്‍ ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുതുടങ്ങി.
2012 വരെ നാലഞ്ചു കൊല്ലം കൊണ്ട് സക്കീറിന്റെ സ്ഥാപനത്തിന് 15 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്.
സക്കീറിന്റെ പ്രസംഗങ്ങളും കേന്ദ്രം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് വിദേശ ഫണ്ടുകള്‍ക്കു മേല്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.ഇസ്ലാമിക ഗവേഷണ കേന്ദ്രത്തിനുള്ള പണം ഇയാള്‍ രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വകമാറ്റിയിട്ടുണ്ടോയെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.അങ്ങനെയെങ്കില്‍ ഇത് ചട്ട വിരുദ്ധമാണ്. നടപടിയും ഉറപ്പ്.
നായിക് മടങ്ങില്ല; ഇന്ന്
സ്കൈപുവഴി പത്രസമ്മേളനം
മുംബൈ: ഈദിന് മക്കയ്ക്കു പോയ സക്കീര്‍ നായിക് മടങ്ങിവരുന്നത് വീണ്ടും നീട്ടിവച്ചു. വന്നാല്‍ അറസ്റ്റിലാകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ സ്കൈപ്പിന്റെ സഹായത്തോടെ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കുമെന്നാണ് സക്കീറിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ അതും ഉപേക്ഷിച്ചിരുന്നു. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സക്കീറിനൊപ്പം ചില പ്രമുഖരുമുണ്ടാകുമെന്നും മൗലവി പറയുന്നു. ഇവരില്‍ ബോളിവുഡ് താരങ്ങളും അഭിഭാഷകരും ഉണ്ടാകും. സക്കീറിന്റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ ഇയാള്‍ മദീനയിലാണ് ഉള്ളത്.
















