മുംബൈ: ഹൈദരാബാദ് എംപി അസദുദീന്‍ ഒവാസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്‌ലിമീന്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷൻ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഇതോടെ സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കു കഴിയില്ല.
രജിസ്ട്രേഷനാവശ്യമായ രേഖകള്‍ ഹാജരാക്കത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം റദ്ദാക്കിയത്. ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു നിരവധി തവണ നോട്ടീസുകള്‍ അയച്ചിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്‌ലിമീന്‍ പാര്‍ട്ടിക്കു പുറമേ മറ്റു 191 പാര്‍ട്ടികളുടെ കൂടി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്
















