പാട്ന:മുഖ്യമന്ത്രി നിതീഷ് കുമാർ ബീഹാറിൽ മദ്യ നിരോധനം നടപ്പിലാക്കിയെങ്കിലും പാർട്ടിയിലെ ചില നേതാക്കന്മാർക്ക് കടുത്ത അമർഷമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. ജെഡിയുവിന്റെ മുൻ എംഎൽഎ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് മദ്യനിരോധനത്തെ തള്ളിപ്പറയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ജെഡിയു മുൻ എംഎൽഎ ലാലൻ റാമും സുഹൃത്തുക്കളുമാണ് ഒരുമിച്ച് മദ്യപിക്കുകയും സ്വന്തം പാർട്ടി നേതാവുമായ നിതീഷ് കുമാറിന്റെ മദ്യ നിരോധനത്തെ മദ്യലഹരിയിൽ വിമർശിക്കുകയും ചെയ്തത്. എന്തായാലും ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുൻ എംഎൽഎ തന്റെ മദ്യപാന ദൃശ്യങ്ങൾ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞു.
മുൻപ് എപ്പോളോ ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങളെന്നും ജനങ്ങൾക്ക് മുന്നിൽ തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ലാലൻ റാം പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നിതീഷ് കുമാറിന്റെ മദ്യനിരോധനം പൊള്ളത്തരമാണെന്നും മദ്യനിരോധനം ബീഹാറിൽ പരാജപ്പെടുകയാണ് എന്നതിന്റെ ഉദാഹരണമാണ് ഈ ദൃശ്യങ്ങളെന്ന് പ്രതിപക്ഷ പാർട്ടികൾ തുറന്നടിച്ചു.
https://www.youtube.com/watch?time_continue=20&v=ePkLbof3Z5I
















