ന്യൂദല്‍ഹി: ഭാരതത്തിലും ബംഗ്‌ളാദേശിലും വന്‍ ഭൂചലനം ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പതു വരെ രേഖപ്പെടുത്തുന്ന ചലനം ഉണ്ടാകാമെന്നാണ് പ്രവചനം.
ബംഗ്‌ളാദേശിന് അടിയില്‍ വരുന്ന ഭൗമപാളികളില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്രയും കടുത്ത ചലനം ഉണ്ടായാല്‍ 140 കോടി ജനങ്ങളെ അത് ബാധിക്കും. ഗവേഷകര്‍ പറയുന്നു.
















