ന്യൂദൽഹി: കൊടും ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിന്റെ മറവിൽ ജമ്മു കശ്മീരിൽ അക്രമം അഴിച്ചുവിട്ടതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് കേന്ദ്രം. ഇവയ്‌ക്കു പിന്നിലെ പാക് പങ്ക് വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കാലങ്ങളായി ഇത്തരം അക്രമങ്ങളിൽ പാക്കിസ്ഥാനുള്ള പങ്ക് ഭാരതം ചൂണ്ടിക്കാട്ടാറുണ്ട്. ഭാരതത്തിന്റെ മണ്ണിൽ ഭീകരത അഴിച്ചുവിടുന്നത് പാക്കസ്ഥാനാണ്. അവർക്ക് പങ്കുമുണ്ട്- അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമർനാഥ് യാത്ര നിർത്തിവയ്‌ക്കേണ്ടവരുന്ന അവസ്ഥ രാജ്യത്തിന് നല്ലതല്ല. അത് കശ്മീരിന്റെ ഐക്യത്തിന്റെ സൂചകം കൂടിയാണ്- അദ്ദേഹം പറഞ്ഞു.
















