Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുന്നാട്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാരടക്കം മൂന്ന് പേര്‍ മരിച്ചു; 43 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 12:54 am IST
in Kannur

ഇരിട്ടി(കണ്ണൂര്‍): ഇരിട്ടിക്കടുത്ത് പുന്നാട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസ്സുകളിലെയും ഡ്രൈവര്‍മാരുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെ പുന്നാട് കുന്നിന്കീഴെ കുളത്തിന് സമീപം വെച്ചാണ് അപകടം. മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന പ്രസാദം ബസും ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മേരിമാത ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മേരിമാത ബസ് ഡ്രൈവര്‍ കരിക്കോട്ടക്കരി കൊട്ടുകപ്പാറയിലെ ജിജോ(36), പ്രസാദം ബസ് ഡ്രൈവര്‍ മീത്തലെ പുന്നാട്ടെ മുരിക്കോളി സുരേഷ് (38) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരു സ്ത്രീയെ തിരിച്ചറിഞ്ഞില്ല. ഇവരുടെ മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ്സുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. അമിതവേഗതയില്‍ വന്ന പ്രസാദം ബസ് മറ്റൊരുബസിനെ മറികടക്കുന്നതിനിടയിലാണ് കൂട്ടിയിടിച്ചത്. മരിച്ച ജിജോ കരിക്കോട്ടക്കരി കൊട്ടകപ്പാറയിലെ കാലായില്‍ തങ്കച്ചന്റെയും അന്നമ്മയുടെയും ഏക മകനാണ്. ഭാര്യ: വിനയ. കഴിഞ്ഞ മാസം പതിനാറിനാണ് ജിജോയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ആദ്യമായാണ് ഇന്നലെ ജിജോ ബസില്‍ ജോലിക്ക് കയറിയത്. മീത്തെല പുന്നാട് കല്ലങ്കോട്ടെ മഞ്ഞപ്പാറഹൗസില്‍ പരേതനായ കുഞ്ഞിരാമന്റെയും മീനാക്ഷിയുടെയും മകനാണ് മരിച്ച സുരേഷ്. ഭാര്യ: മീഷ. മക്കള്‍: നന്തന, മൂന്ന് മാസം പ്രയമായ മകള്‍. സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, പത്മനാഭന്‍, പുരുഷോത്തമന്‍, സരസ്വതി, ശ്രീമതി.

പരിക്കേറ്റവരില്‍ 12പേര്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും പരിക്ക് സാരമുള്ളതാണ്. ദിനേശന്‍(44) തില്ലങ്കേരി, നന്ദനന്‍ ആറളം (49), ഹരീന്ദ്രന്‍ (58)മണക്കായി, ബിന്‍സി(38)ചെടിക്കുളം, സിമിബേബി(33) എടൂര്‍, ആനിപുതുപ്പറമ്പില്‍(50) ഉളിക്കല്‍, തങ്കമണി(45) പുന്നാട്, ഷാജ (45) പുന്നാട്, മേരി മാത ബസ് കണ്ടക്ടര്‍ കരിക്കോട്ടക്കരിയിലെ ജിജോ(29), സരസ്വതി(82) നടുവനാട്, സുരേശ്(32) മുരിങ്ങോടി, സിന്ധു(38) നീലേശ്വരം, ലതിര(35) നീലേശ്വരം എന്നിവര്‍ പരിയാരത്തും ഫാത്തിമ(8) ചാവശ്ശേരി, ശിഖ(21) വട്ട്യറ, തുഷാര(21) വട്ട്യറ, ഗിരിജ (36) ഉളിയില്‍ ആവിലാട്, ജലീല്‍(36) മരുതായി, സജിന(30) ചാവശ്ശേരി, കാഞ്ചന(43) ചാവശ്ശേരി, ബാലകൃഷ്ണന്‍ (60) ഏളന്നൂര്‍, നൗഫല്‍(31) എന്നിവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും ശശീന്ദ്രന്‍ (52)ആറളം, രജിന (41) കണ്ണൂര്‍, സരസ്വതി (62)വട്ട്യറ, ജോഷി (45) ആനപ്പന്തി, തിലകന്‍ (48) നടുവനാട്, സഹദേവന്‍ (36) എടൂര്‍, ജോഷി (23) വീര്‍പ്പാട്, വേണുഗോപാല്‍ (48) മണത്തണ, ഗീത (35) മണത്തണ, നിത്യ(26)കൂടാളി, രാഘവന്‍ പുതുശ്ശേരി (32),സരസ്വതി (42) പുന്നാട്, ഹരീന്ദ്രന്‍ (55) മാടത്തില്‍, ബാലകൃഷ്ണന്‍ (56) എടയന്നൂര്‍, ഷൈല (36) ചാവശ്ശേരി, സുഭാഷ് (30) കതുവാപ്പറമ്പ്, കമാര്‍ (70) കോളാരി, സുരേഷ് (51)കോളാരി എന്നിവര്‍ ഇരിട്ടിയില്‍ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെയും സിഐ വി.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ വന്‍പോലീസും ഇരിട്ടി ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.