ശ്രീകണ്ഠപുരം: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. ഉളിക്കല്‍ ചപ്പുങ്കരിയിലെ കല്ലുവെട്ടുംകുഴിയില്‍ ജയേഷ് (37)നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയത്. കര്‍ണ്ണാടക ലേബലിലുള്ള 238 കുപ്പി മദ്യവും 432 പേക്കറ്റ് മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തൈ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മട്ടിണി ചപ്പുങ്കരി റോഡില്‍വെച്ച് വാഹനം പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
















