Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അന്തര്‍ സംസ്ഥാന മോഷണസംഘം കണ്ണൂരില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 12:44 am IST
in Kannur

കണ്ണൂര്‍: നാല് ജില്ലകളിലെ ഇരുപത്തിയഞ്ചോളം വീടുകളില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശികളായ അഞ്ച് പേരെ വളപട്ടണം സിഐയും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ സുരേഷ് (30), ആന്റണി എന്ന വിനോദ് (23), ചന്ദ്രകുമാര്‍ (34), കുങ്കുമണി (68) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇരുപത്തിയഞ്ച് സ്ഥലങ്ങളില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍, അമ്മികൊത്തല്‍, ആക്രിക്കച്ചവടം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ ഒരോ സ്ഥലത്തും താമസമാക്കുന്നത്. തുടര്‍ന്ന് പ്രദേശത്തിന്റെ സ്വഭാവവും മോഷണം നടത്താനുള്ള വീടുകളും കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തും. വീടിന്റെ ജനല്‍ക്കമ്പി വളച്ച് അതില്‍കൂടി കൂടെയുള്ള കുട്ടിയെ അകത്ത് കടത്തിയാണ് മോഷണം. കഴിഞ്ഞ ജനുവരി 28 ന് കണ്ണൂര്‍ ആയിക്കരയില്‍ സിന്ധുവിന്റെ വീടിന്റെ ജനല്‍ക്കമ്പി വളച്ച് രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നത് ഈ സംഘമാണ്. മാര്‍ച്ച് 1 ന് തെഴുക്കില്‍ പീടിക റെയില്‍വേഗേറ്റിന് സമീപത്തെ വീട്ടില്‍ നിന്ന് 6 പവന്‍ സ്വര്‍ണം കവര്‍ന്നു. മാര്‍ച്ച് 30 ന് കണ്ണപുരം കുറുക്കനാലില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കവര്‍ന്ന 20 പവന്‍ സ്വര്‍ണം കോഴിക്കോട് മുക്കത്താണ് വില്‍പന നടത്തിയത്. ഇതില്‍ 4 പവന്‍ സ്വര്‍ണം പോലീസ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 15 ന് ചിറക്കലിലെ ബാബുവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ചന്ദ്രകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ചന്ദ്രകുമാര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് കൂടുതല്‍ മോഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കണ്ണപുരത്തെ കുറുക്കനാലില്‍ നടന്ന ഒരു കേസുമായാണ് ബന്ധപ്പെട്ടാണ് ഇവരെ വളപട്ടണം സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് നിരവധി മോഷണക്കേസുകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കൂടുല്‍ ചോദ്യം ചെയ്യലിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. കണ്ണപുരം എസ്‌ഐ വിനുമോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജിമോന്‍, സുനില്‍ കുമാര്‍, അനില്‍കുമാര്‍, മഹേഷ്, ജംഷീദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.