സൗദിയിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക് ഭീകരൻ ഹാഫീസ് സെയ്ദ്
ബ്രസൽസ്: ഈദ് സമയത്ത് സൗദിയിലെ മദീനയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പാക് ഭീകരൻ ഹാഫീസ് സെയ്ദാണെന്ന് യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് റിസാർഡ് സാർനെക്ക്. ഭീകരവിരുദ്ധ ആയത്തൊള്ളമാർക്കുള്ള ഉണർത്തൽ എന്ന പേരിൽ എഴുതിയ ലേഖനത്തിലാണ് സാർനെക്ക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലഷ്ക്കർ ഇ തൊയ്ബയുടെ ഫലാ ഇ ഇൻസനീയത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ വരവാണ് ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. മധ്യേഷ്യയിൽ ഐഎസ് വ്യാപിച്ചതോടെ ലഷ്ക്കറും ഫലാ ഇ ഇൻസാനിയത്തും ശക്തമായിത്തുടങ്ങി- ലേഖനത്തിൽ പറയുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് 12 പാക്കിസ്ഥാനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹാഫീസ് സെയ്ദിന്റെ സന്നദ്ധ സംഘടനയാണ് ഇൻസനീയത്ത്. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫീസ്- സാർനെക്ക് എഴുതി.
ഈ സംഘടന ലഷ്ക്കറിന്റെ റിക്രൂട്ടിങ് ഏജൻസിയാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു.
















