ന്യൂദൽഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിലെ 1,000 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ ആണവോർജ്ജ റിയാക്ടർ യൂണിറ്റും പ്രവർത്തനമാരംഭിച്ചു. ആദ്യ യൂണിറ്റ് 2013 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
നാലു മുതൽ ആറു മാസക്കാലയളവിനുള്ളിൽ യൂണിറ്റിൽ നിന്നുള്ള വാണിജ്യ ഉത്പാദനം ആരംഭിക്കും. ഇതിനു മുൻപായി പരീക്ഷണങ്ങൾ നടത്തുകയും യൂണിറ്റ് ദക്ഷിണ ഊർജ്ജ ഗ്രിഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. രണ്ടാം യൂണിറ്റും പ്രവർത്തനസജ്ജമാകുന്നതോടെ തമിഴ്‌നാട്ടിലെ ആകെ ആണവോർജ്ജ ശേഷി 2,440 മെഗാവാട്ടായി ഉയരും.
















