ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് സൈനികൻ വീരമൃത്യു വരിച്ചു. അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് സൈനികൻ കൊല്ലപ്പെടുകയായിരുന്നു.
കിരണ്‍ സെക്ടര്‍ വഴി വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
















