ദിമാപൂർ: നാഗന്മാരുടെ വിശിഷ്ട ഭക്ഷണമായ പട്ടിയിറിച്ചി നിരോധിക്കാൻ നാഗാലാൻഡ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എല്ലാ നഗര പ്രാദേശിക ഭരണകൂടങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗസംരക്ഷണത്തിന്റെ പേരിലാണ് നിരോധനം. നാഗാലാൻഡിൽ ഒരു കിലോ പട്ടിയിറച്ചിയ്‌ക്ക് 300രൂപയാണ് വില. തലസഥാന നഗരിയായ ദിമാപൂരിലുൾപ്പെടെ പ്രമുഖ ഹോട്ടലുകളിലെല്ലാം പട്ടിയിറച്ചി പ്രധാന മെനുവാണ്. ഔഷധമൂല്യമുണ്ടെന്നതാണ് നാഗന്മാരുടെ പട്ടിയിറച്ചി പ്രേമത്തിന് പ്രധാന കാരണം.
















