ന്യൂദൽഹി: കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ അവസാനത്തെ ട്വിറ്റർ സന്ദേശത്തിൽ പ്രതിപാദിച്ചത് വിവാദ മത പ്രഭാഷകൻ സക്കീർ നായിക്കിനെക്കുറിച്ചെന്ന് റിപ്പോർട്ട്.
ജൂലൈ 8ന് ബുർഹാൻ വാനി അവസാനമായി ട്വീറ്റ് ചെയ്തത് സക്കീറിനെ അനുകൂലിച്ചു കൊണ്ടായിരുന്നു. ജനങ്ങൾ സക്കീർ നായിക്കിന് പിന്തുണ നൽകണമെന്നായിരുന്നു വാനി ട്വിറ്ററിൽ കുറിച്ചത്. ‘ സക്കീർ നായിക്കിന് പിന്തുണ നൽകു, അല്ലെങ്കിൽ ഖുറാൻ പാരായണം നിർത്തലാക്കുന്ന സമയം വന്നു ചേരും’ – വാനി ട്വിറ്ററിൽ പറഞ്ഞു.
ഭാരതത്തിലെ മുസ്ലീം യുവാക്കൾ ഏറെ അനുകൂലിക്കുന്ന വിവാദ മത പ്രഭാഷകനാണ് സക്കീർ ഹുസൈൻ. കഴിഞ്ഞ ആഴ്ച ധാക്കയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരർ സക്കീറിന്റെ പ്രഭാഷണത്തിൽ പ്രചോദിതരായിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
















