കശ്മീരില്‍ ഭീകരര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്നു. അക്രമാസക്തരായ ജനക്കൂട്ടവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.
ഒരു പോലീസുകാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ കാണാതായി. നൂറോളം പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
പുല്‍വാമ, അനന്ത്‌നാഗ് മേഖലകളിലെ കശ്മീരി പണ്ഡിറ്റുകളുടെ വീടുകളും സ്ഥാപനങ്ങളും ജനക്കൂട്ടം അക്രമിക്കുന്നത് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്.
















