ന്യൂദൽഹി: ഭാരത-പാക് അതിർത്തിയിൽ വെടിവെപ്പിൽ കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തീവ്രവാദി-മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിന് സമാനമായിരിക്കും ഇത്. തുക അഞ്ചു ലക്ഷം രൂപ.
അമ്പതു ശതമാനമോ അതിലേറെയോ പരിക്കേൽക്കുന്നവരും നഷ്ടപരിഹാരത്തിന് അർഹരായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കുടുംബാംഗങ്ങളിലാർക്കും തന്നെ കേന്ദ്ര-സംസ്ഥാന സർവ്വീസിൽ ജോലി നൽകില്ലെന്ന വ്യവസ്ഥയോടെയായിരിക്കും നഷ്ടപരിഹാരം.
















