ചെന്നൈ: ആരക്കോണം ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ 500 മീറ്ററോളം തനിയെ നീങ്ങി പാളം തെറ്റി. ഇതോടെ ആരക്കോണം ജങ്ഷന്-ചെന്നൈ സെന്‍ട്രല്‍ പാതയില്‍ ഒന്നേകാല്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ശനിയാഴ്ച സര്‍വീസ് നടത്തിയ ശേഷം നിര്‍ത്തിയിട്ടിരുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പെട്ടത്. ഇതോടെ, സിഗ്നല്‍ സംവിധാനം താത്കാലികമായി പ്രവര്‍ത്തനരഹിതമായി. അഞ്ചേകാലോടെ തകരാര്‍ പരിഹരിച്ച് വണ്ടികള്‍ കടത്തിവിട്ടു. മംഗലാപുരം-ചെന്നൈ മെയില്‍, സത്യസായി പ്രശാന്തി നിലയം-ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ്, രണ്ട് സബര്‍ബന്‍ ട്രെയിനുകളാണ് വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: