ഭോപാല്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ മരിച്ചവരുടെയെണ്ണം 15 ആയി. നര്‍മദ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്. സത്‌ന ജില്ലയിലാണ് നാശനഷ്ടം ഏറെ. ഇവിടെ നാനൂറിലധികം പേരെ രക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റി. ഹൊഷാനാ ബാദില്‍ നര്‍മദ കരയിലേക്കു കയറിയത്.
കഴിഞ്ഞ നാലു ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ നല്‍കാന്‍ സംവിധാനമൊരുക്കിയെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലും രണ്ടു ദിവസമായി കനത്ത മഴ തുടരുന്നു.
ഈയാഴ്ച മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒഡീഷയില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്‌ക്കു സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം. ഝാര്‍ഖണ്ഡിനു മേല്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണു കാരണം. മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
















