വടക്കാഞ്ചേരി :ഒറ്റമുറിയുള്ള വീട്ടില്‍ ഒറ്റക്കു കഴിയുന്ന വൃദ്ധക്ക് സഹായഹസ്തവുമായി നാഷണല്‍ സര്‍വീസ് യൂണിറ്റ് അംഗങ്ങള്‍. വടക്കാഞ്ചേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് പ്രവര്‍ത്തകരാണ് എങ്കക്കാട് കിഴക്കേടത്ത് രുഗ്മിണി അമ്മക്ക് സഹായവുമായി എത്തിയത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒറ്റമുറിയുള്ള വീട്ടിലാണ് എഴുപതുകാരിയായ രുഗ്മിണിയമ്മ വര്‍ഷങ്ങളായി ഒറ്റക്ക് താമസിക്കുന്നത്.
ഇവര്‍ക്ക് കാഴ്ചശക്തിയുമില്ല. ആള്‍മറയില്ലാത്ത കിണറും പരിസരവും കാടുകയറിയ നിലയിലാണ്. രുഗ്മിണിയമ്മയുടെ ദയനീയാവസ്ഥ കേട്ടതുമുതല്‍ വളണ്ടിയര്‍മാര്‍ വീട്ടിലെത്തി പരിസരം വൃത്തിയാക്കി. കിണറിന് താല്‍ക്കാലിക ആള്‍മറയും നിര്‍മ്മിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഒരു ചെറിയ വീട് നിര്‍മിച്ചു നല്‍കാനും തീരുമാനിച്ചതായി പ്രോഗ്രാം ഓഫീസര്‍ പി.വി.വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: