Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവഗണനയുടെ നടുവില്‍ പെരുമണ്‍ ദുരന്തസ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 02:53 pm IST
in Kollam

അഞ്ചാലുംമൂട്: സംസ്ഥാനത്തെയാകെ ദു:ഖത്തിലാഴ്‌ത്തിയ പെരുമണ്‍ ട്രെയിന്‍ ദുരന്തസ്മാരകത്തെ അധികൃതര്‍ അവഗണിക്കുന്നു. 105 പേരുടെ ജീവന്‍ അപഹരിക്കുകയും 600ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തവാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ലാത്ത പ്രദേശമാണ് ഇന്നും പെരുമണ്‍. 1988 ജൂലൈ എട്ടിനാണ് നാടിനെ നടുക്കിയ മഹാദുരന്തത്തിന് പെരുമണ്‍ സാക്ഷിയായത്.

എറണാകുളം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലന്റ് എക്‌സ്പ്രസ് വന്‍ശബ്ദത്തോടെ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി നാട്ടുകാരായ പലരും കായലിലേക്ക് എടുത്തുചാടി. കൈമെയ് മറന്ന് അവര്‍ ദുരന്തഭൂമിയില്‍ സജീവമായി. അങ്ങനെ ജീവനുമായി പോരടിക്കുന്ന പലരെയും രക്ഷിക്കാനായി. എന്നാല്‍ ദുരന്തഭൂമിയില്‍ കര്‍മനിരതരായവരില്‍ പലര്‍ക്കും ഇതിനിടയില്‍ പരിക്കേറ്റു. ദുരന്തത്തിന്റെ സ്മരണ നിലനിര്‍ത്താനായി ദുരന്തവാര്‍ഷിക തലേന്ന് പരിസരം വൃത്തിയാക്കി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായില്‍ നഴ്‌സിങ് ഹോം അഞ്ചാലുംമൂട്, ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ് അഞ്ചാലുംമൂട്, കേരള പ്രതികരണ വേദി, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള എന്നിവ സംയുക്തമായി മുടങ്ങാതെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ജൂലൈ എട്ട് കഴിയുമ്പോള്‍ സ്മാരകത്തിന്റെ അവസ്ഥ പഴയപടിയാകും. ഓരോ അനുസ്മരണചടങ്ങിലും എത്തുന്ന ജനപ്രതിനിധികള്‍ സ്മാരകത്തെ സംരക്ഷിക്കും എന്ന പല്ലവി മാത്രമാണ് നടത്തുന്നത്. പനയം ഗ്രാമപഞ്ചായത്ത് പെരുമണ്‍ ജങ്കാര്‍കടവിന് സമീപം ലക്ഷങ്ങള്‍ ചിലവാക്കി സ്മാരകം നിര്‍മ്മിച്ചിരുന്നു. യഥാര്‍ത്ഥ സ്മാരകത്തെ അവഗണിച്ചാണ് പഞ്ചായത്ത് സ്മാരകം നിര്‍മ്മിച്ചതെന്ന് ആരോപണം നിലനില്‍ക്കുമ്പോഴും പുതിയ സ്മാരകത്തിനും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. അനുസ്മരണവും പുഷ്പാര്‍ച്ചനയും വര്‍ഷത്തിലൊരിക്കല്‍ ഇരുസ്മാരകത്തിലും മത്സരബുദ്ധിയോടെ സംഘടിപ്പിക്കുന്നുണ്ട്. ദുരന്തം നടന്ന് 28 വര്‍ഷം തികയുമ്പോഴും ദുരന്തകാരണം അവ്യക്തമായി തുടരുകയാണ്. മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത’ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ കാരണം ഒതുക്കി ജീവനക്കാരെ സംരക്ഷിക്കുകയാണ് റെയില്‍വേ ചെയ്തത്. എന്നാല്‍ ഈ ഭാഗത്ത് ഇങ്ങനെയൊരു കാറ്റുണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷികളായിരുന്ന വള്ളക്കാരും മറ്റും ആവര്‍ത്തിക്കുന്നു. റെയില്‍വേ സുരക്ഷിതത്വ വിഭാഗം സിവില്‍ വ്യോമയാന വിഭാഗത്തിന് കീഴിലായിരുന്നു അന്വേഷണം. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വയ്‌ക്കേണ്ട എന്ന കീഴ്‌വഴക്കം ഇത് തങ്ങളില്‍ തന്നെ ഒതുക്കിവയ്‌ക്കാന്‍ റെയില്‍വേക്ക് സഹായകമായി. ദുരന്തത്തെപറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഇന്നും തുടരുകയാണ്. ദുരന്തകാരണത്തെ പറ്റി അന്വേഷിക്കാന്‍ നിയമിച്ച റെയില്‍വേ കമ്മീഷണര്‍ സൂര്യനാരായണറാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഷ്ടമുടിക്കായലില്‍ ഉണ്ടായ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നാണ് കണ്ടെത്തിയിരുന്നത്.

എന്നാല്‍ കായലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന വള്ളങ്ങളില്‍ ഒന്നുപോലും മറിയാതെ ഐലന്റ് എക്‌സ്പ്രസ് മാത്രം മറിഞ്ഞതെങ്ങനെയെന്ന നാട്ടുകാരുടെ സംശയം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ പിന്നീട് നിയമിച്ച സി.എസ്.നായിക് കമ്മീഷന്‍ ഈ കാരണത്തെ ആദ്യം തിരുത്തിയെങ്കിലും സൂര്യനാരായണറാവുവിന്റെ വിശദീകരണമാണ് ഇന്നും റെയില്‍വെ അംഗീകരിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.