പുലാമന്തോള്‍: പാതയോരങ്ങള്‍ കാടുമൂടിയതിനാല്‍ വിദ്യര്‍ത്ഥികളടക്കമുള്ള വഴിയാത്രികര്‍ നടക്കുന്നത് റോഡിന് നപുവിലൂടെ. പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ തിരുത്ത് റോഡിനും താവുള്ളി തോടിനും ഇടയിലുള്ള വഴിയോരങ്ങളാണ് കാടുപിടിച്ച് വഴിയാത്ര ദുഷ്‌കരമായിരിക്കുന്നത്.
പുലാമന്തോള്‍ ഹൈസ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഇവിടെ ഇടുങ്ങിയ റോഡും വളവുകളും വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി താവുള്ളി പാലത്തിനു സമീപം കാടു വെട്ടി തെളിച്ചിരുന്നു. പക്ഷേ ഈ ഭാഗങ്ങളില്‍ ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാടുമൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















