കൊളത്തൂര്‍: പാങ് നിരപ്പില്‍ രാത്രിയുടെ മറവില്‍ ടണ്‍ കണക്കിന് കോഴി മാലിന്യം തള്ളി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നം വഷളായി.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജെസിബി ഉപയോഗിച്ച് കോഴിമാലിന്യം കുഴിച്ചു മൂടാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പകുതിയോളം മൂടി കഴിഞ്ഞിരുന്നു. സംഭവസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.
സമീപ പ്രദേശങ്ങളില്‍ മുഴുവന്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകണ്. ആളുകളെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ജെസിബി െ്രെഡവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
















