Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാലവര്‍ഷം : റോഡിലെ കുഴികളില്‍ വെളളക്കെട്ട് : ദേശീയപാതയിലെ യാത്ര ദുഷ്‌ക്കരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 07:14 pm IST
in Kannur

കണ്ണൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂര്‍ നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ദേശീയപാതയില്‍ വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ട് വാഹന യാത്ര ദുഷ്‌കരമായി. വന്‍ കുഴികള്‍ കാരണം വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങേണ്ടി വരുന്നതിനാല്‍ ഗതാഗതക്കുരുക്കും പതിവാകുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ വീണ് അപകടം സംഭവിക്കുന്നതും നിത്യസംഭവമാകുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ദുരന്തങ്ങള്‍ ഒഴിവാകുന്നത്. റോഡിലെ ഭീമന്‍കുഴികള്‍ മൂടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തം വിളിച്ചു വരുത്തലാവും ഫലം.

കണ്ണൂര്‍ തളാപ്പ് ജോണ്‍മില്ലിനു മുന്നില്‍ ദേശീയപാത രണ്ടായി പിളര്‍ന്ന നിലയിലാണ്. മഴക്കു മുമ്പേ ഇവിടെ ടാറിംഗ് ഇളകിത്തുടങ്ങിയിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതിനുശേഷം ചെയ്ത ടാറിംഗിലെ അപാകതയാണു കുഴി രൂപപ്പെടാന്‍ ഇടയാക്കിയതെന്ന് പരാതിയുയര്‍ന്നിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ദേശീയപാതയില്‍ മാത്രം നിരവധി സ്ഥലത്ത് ഇത്തരത്തില്‍ റോഡ് തകര്‍ന്നു കുണ്ടുംകുഴിയും രൂപം കൊണ്ടിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് നടത്തേണ്ട റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ചെറിയ കുഴികള്‍ മഴപെയ്തതോടെ വന്‍ കുഴികളായി രൂപാന്തരപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്.

പുതിയതെരുവിലും വളപട്ടണം പാലത്തിലും ദേശീയപാത ഏതാനും മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. വളപട്ടണം പാലത്തിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ വളരെ സാവധാനത്തിലാണ് പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുമൂലം ഇവിടേയും പലപ്പോഴും വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്ന സ്ഥിതിയാണ്. താഴെചൊവ്വ മുതല്‍ പുതിയതെരുവരെ സ്വതവേയുളള ഗതാഗതക്കുരുക്കിന് പുറമെ റോഡിലെ കുഴികള്‍കൂടി രൂപപ്പെട്ടതോടെ സമയത്തിന് ഓടിയെത്താന്‍ കഴിയാതെ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസ്സുകളും ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ആറുമാസം മുമ്പ് വളപട്ടണം പാലത്തിലെ കുഴികള്‍ അടച്ചിരുന്നുവെങ്കിലും ശരിയായ രീതിയില്‍ ടാറിംഗ് നടത്താത്തതാണ് വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തില്ലെങ്കില്‍ മഴ കനക്കുന്നതോടെ ദേശീയപാതയില്‍ ഗതാഗതം കൂടുതല്‍ ദുഷ്‌കരമാകും. വളപട്ടണം പാലത്തിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തുമെന്നു ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ശക്തമായ മഴതുടരവേ എങ്ങനെ പ്രവൃത്തി നടത്തുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

Kerala

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.