തലശ്ശേരി: ബസ്സില്‍ കൃത്രിമ തിരക്കുണ്ടാക്കി യാത്രികന്റെ പോക്കറ്റടിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പൊന്നാനി വിളയാങ്കോട്ടെ കണ്ടന്‍കോടി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ടി.കെ.ലത്തീഫിനെ(35)യാണ് പിടികൂടിയത്. തലശ്ശേരി-അണ്ടല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ച് പാലയാട്ടെ തവക്കില്‍ വീട്ടില്‍ ബഷീറിന്റെ 7500 രൂപയടങ്ങിയ പേഴ്‌സാണ് പോക്കറ്റടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സഹയാത്രികരും ബസ് ജീവനക്കാരും ചേര്‍ന്നാണ് പ്രതി ലത്തീഫിനെ പിടികൂടിയത്. ഇതിനിടെ ബഷീറിനെ പണമടങ്ങിയ പേഴ്‌സുമായി ലത്തീഫിന്റെ സംഘം സ്ഥലംവിട്ടിരുന്നു. പേഴ്‌സുമായി മുങ്ങിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി ധര്‍മ്മടം പോലീസ് പറഞ്ഞു.
















