ക്ഷേത്രങ്ങളില്‍ വിശേഷാലുള്ള അഭിഷേകങ്ങള്‍ ഉത്സവദിനങ്ങളില്‍ നിര്‍ബന്ധമായുണ്ട്. നവകം പഞ്ചഗവ്യം മുതലായവ. അതുകൂടാതെ വഴിപാടായി വിവിധ ദ്രവ്യങ്ങളെക്കൊണ്ട് അഭിഷേകം പതിവുണ്ട്. അതെല്ലാം ഓരോലക്ഷ്യങ്ങള്ക്കായി നടത്തുന്നവയാണ്. കളഭം മുതലായവ നടത്തുന്നതിന് ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്. ഓരോ ദ്രവ്യങ്ങളാലും നടത്തുന്ന അഭിഷേകം തരുന്ന അനുഭവങ്ങള്‍ എന്തൊക്കെയെന്ന് ചുരുക്കി പറയുന്നു.
വാസന ദ്രവ്യങ്ങള്‍ ആയുസ് വര്‍ദ്ധിപ്പിക്കും. വാകച്ചാര്‍ത്ത്’മല’ങ്ങളെ നീക്കി പരിശുദ്ധമാക്കും. എണ്ണയാടിയാല് സുഖവും സ്നേഹവും പാല് പുഷ്ടിയും, നെയ്യ് പ്രജാവൃദ്ധിയും മോക്ഷവും, തേന്‍ സംഗീത വൈദൂഷ്യവും, ശര്‍ക്കര ശത്രുനാശവും നേടിത്തരുന്നു. വാഴപഴച്ചാറ് കൃഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാമ്പഴം സര്‍വ വിജയത്തിനും, മാതള പഴം പക നീങ്ങുവാനും സഹായിക്കും. ചെറുനാരങ്ങ മൃത്യുഞ്ജയത്തേയും നാളികേരം ചിരകിയത് രാജപദവിയും, ഗോരോചനം ദീര്‍ഘായുസും പ്രദാനം ചെയ്യുന്നു. പച്ചക്കര്‍പ്പൂരം ഭയനാശത്തേയും കസ്തൂരി വിജയത്തേയും പനിനീര് സാലോക്യത്തേയും ചന്ദനലേപം സായൂജ്യത്തേയും നല്‍കും.
സഹസ്രാഭിഷേകം ജ്ഞാനത്തേയും ജന്മസാഫല്യം സാരൂപ്യം എന്നിവയേയേയും, അപമൃത്യു ഇല്ലതാക്കി ആയുസ്, ആരോഗ്യം, രാജശക്തി എന്നിവ പ്രബലമാക്കും. പഞ്ചഗവ്യം ആത്മശുദ്ധിയും ഉണ്ടാക്കുന്നു. പഞ്ചാമൃതം ചെയ്താലും ഒരേഫലം ലഭിക്കുന്നതായി, ആഗമ ഗ്രന്ഥങ്ങള്‍ പറയുന്നു. ഭസ്മാഭിഷേകം ശിവനും, പഴനി ആണ്ടവനും, ശബരിമലയിലെ അയ്യപ്പനും ചെയ്യുന്നുണ്ട്. ഫലപ്രാപ്തിക്കനുസൃതമായ പുഷ്പങ്ങള്‍ തെരഞ്ഞടുത്താണ് പൂജചെയ്യുന്നത്. ദേവപ്രീതിയുള്ള പുഷ്പങ്ങളെകുറിച്ചും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
ശിവന് വില്വപത്രം എരുക്കിന് പൂവ്, വിഷ്ണുവിന് തുളസി, സരസ്വതിയ്ക്ക് താമര, ദേവിക്ക് ചുവന്നചെത്തി, ചെമ്പരത്തി, അശോകം, സരസ്വതിക്കും, അരളി ബപ്ഹ്മാവിന്, വഹ്നി പൂവ് അഗ്നി, നന്ത്യാര്‍വട്ടത്തില്‍ നന്ദികേശ്വരനും, പുന്നപൂവ് വായുവിനും, എരുക്കില് സൂര്യനും, ചമ്പകപ്പൂവില്‍ സുബ്രഹ്മണ്യനും വില്വത്തില് ലക്ഷ്മിയും, കൊക്കിരിപ്പൂ വിഷ്ണുവിനും ജാതി പൂവില്‍ ഈശാനനും ചെങ്കഴുനീരില് സൂര്യനും കുമുദത്തില്‍ ചന്ദ്രനും, മാവിലിംഗയില് വരുണനും മധുമത്തയില് കുബേരനും നായുരുവില് യമനും താമര പൂവില്‍ ശിവനും കറുകയില്‍ ഗണേശനും, നീരോല്‍പലം, ചെറുവാസനയുള്ള പുഷ്പങ്ങളില്‍ പാര്‍വതിയും വസിക്കുന്നു.
വെള്ളെരുക്ക്, വെള്ളരളി, പിച്ചിപൂ, മന്ദാരം, പുന്ന, നന്ദ്യാര്‍വട്ടം, മല്ലിക, മുല്ല, ഇവ സാത്വിക കാലമായത്രേ ഉഷഃ കാലത്തും അര്‍ദ്ധയാമത്തിലും അര്ച്ചനചെയ്താല് മോക്ഷം കിട്ടുന്നു.
ചെത്തി, പാതിരി, ചെന്താമര, ചെങ്ങഴിനീര്‍, ചുവന്ന അരളി, ചെങ്കമ്പ് മദ്ധ്യാഹ്നത്തിലും അര്‍ച്ചന ചെയ്താല്‍ ഭോഗങ്ങളായവ ലഭിക്കും. പൊന്നിന് നിറമുള്ള കൊന്നപൂ, ചമ്പകം, വില്വം, തുളസി, കൊഴുന്ന അറകു, മാശിപച്ച, തിരുനീറ്റു പച്ച-മോക്ഷവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: