മാഹി: അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ 18 ന് അര്‍ദ്ധരാത്രി മുതല്‍ അടച്ചിട്ട മാഹിപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇന്നലെ രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 30 ന് അര്‍ദ്ധരാത്രി മുതല്‍ പാലം തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇതുണ്ടായിട്ടില്ല. ഇന്നലെ രാവിലെ എം.എം.ഷംസീര്‍ എംഎല്‍എയുടെ പിഡബ്ല്യുഡി എഞ്ചിനിയര്‍മാരായ കെ.പ്രവീണ്‍, രഞ്ചിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് പാലം തുറന്നുകൊടുത്തത്. പാലം തുറക്കാന്‍ വൈകിയത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിത്തീര്‍ന്നിരുന്നു.
















