കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും നിവേദന സമര്‍പ്പണവും നടത്തും. രാവിലെ 10.30 ന് നടക്കുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ പങ്കെടുക്കും. 2013 ഏപ്രില്‍ മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് റദ്ദ് ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടന്‍ നല്‍കുക, 70 വയസ്സിന് മേല്‍ പ്രായമുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കുക തുടങ്ങി 13 ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
















